ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം

മലപ്പുറം: ശബരിമലയിൽ പോകാൻ വ്രതമെടുത്ത യുവതിയുടെ വീടിനു നേരെ ആക്രമണം.മലപ്പുറം കാക്കഞ്ചേരി സ്വദേശിയായഅപർണ ശിവകാമിയുടെ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്.ഇവരുടെ വീടിന്റെ ജനൽ ചില്ലുകൾ ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ലുകളാണ് അക്രമികൾ തകർത്തത്. അപർണയ്ക്കെതിരെ നേരത്തെയും ഭീഷണി ഉയർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ശബരിമലയിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ച് എറണാകുളത്ത് യുവതികൾ നടത്തിയ വാർത്താ സമ്മേളത്തിൽ അപർണ പങ്കെടുത്തിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണോ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. Content Highlight:Aparna Sivakaamis home attacked, Sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2R3rG6m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages