തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുകയും അവിടെ സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണ്ണർ പി. സദാശിവത്തിന് നിവേദനം നൽകി. ശബരിമലയിൽ 16,000 ത്തോളം പൊലീസുകാരെ വിന്യസിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ എസ് എസ്, ബി.ജെ.പി, സംഘപരിവാർ ശക്തികൾക്ക് മുതലെടുപ്പിന് അവസരം നൽകിയ സർക്കാർ അവർ അഴിച്ചുവിടുന്ന അക്രമങ്ങളുടേ പേരിൽ ദർശനത്തിനെത്തുന്ന ലക്ഷണക്കിന് ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ല. നാൽപ്പത്തിയൊന്ന് ദിവസം വൃതം നോറ്റ് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകര പ്രവർത്തകരെപോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയിൽ ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളതെന്നും രമേശ് ചെന്നിത്തല നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം ഭക്തർ എത്തിയ സ്ഥലത്ത് ഇത്തവണ കേവലം 74,000 ഭക്തരെ ദർശനം നടത്താൻ എത്തിയുള്ളൂ. മൂംബൈയിൽ നിന്നെത്തിയ 110 ഭക്തർക്ക് ദർശനം നടത്താൻ കഴിയാതെവന്നു. ശബരിമലയിലെ കാര്യങ്ങൾ തിരുമാനിക്കേണ്ടതും, നടപ്പാക്കേണ്ടതും ഭരണഘടനാ സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. എന്നാൽ ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി സർക്കാർ ബോർഡിന്റെ ഭരണം കവർന്നെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:Sabarimala women entry, Ramesh Chennithala, Governor P Sathasivam
from mathrubhumi.latestnews.rssfeed https://ift.tt/2Fxe5TJ
via
IFTTT
No comments:
Post a Comment