മോസ്കോ: സാത്താൻ സേവയ്ക്കായി കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച യുവാവിന് 19 വർഷം തടവുശിക്ഷ. റഷ്യയിലാണ് സംഭവം. ദിമിത്രി ലൂച്ചിൻ (23) ആണ് കാമുകി ഓൾഗ ബുഡനോവ (45) യെ സാത്താൻ സേവയ്ക്കായി കൊലപ്പെടുത്തിയത്. പരമ്പര കൊലപാതകികളെപ്പറ്റി ഓൺലൈനിൽ വായിച്ച് പഠിച്ചശേഷമാണ് ദിമിത്രി കൊല നടത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു അവധിദിവസം ബുഡനോവയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ടുചെയ്തു. പ്രണയപൂർവ്വം കാമുകിയോട് ഇടപെട്ട ഇയാൾ അത്താഴ വിരുന്നിന് ശേഷം വൈൻകുപ്പികൊണ്ട് കാമുകിയെ തലയ്ക്കടിച്ച് കൊന്നു. മരണം ഉറപ്പായതോടെ ഇയാൾ രക്തം കൊണ്ട് വാതിലുകളിൽ സാത്താന്റെ അടയാളം വരച്ചു. പിന്നീട് ബുഡനോവയുടെ ശരീരത്തിൽ നിന്ന് മാംസം പച്ചയ്ക്ക് തിന്നാൻ തുടങ്ങി. കാമുകിയുടെ തല പിളർത്ത് തലച്ചോർ പൊരിച്ചു കഴിച്ച ഇയാൾ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചുനോക്കിയപ്പോൾ മാംസത്തിന്റെ രുചി ഇഷ്ടപ്പെട്ടതോടെയാണ് കൂടുതൽ മാംസം കഴിക്കാൻ പ്രോരിപ്പിച്ചതെന്ന് യുവാവ് മെഴി നൽകിയിരുന്നു. ശേഷം വയർ കീറുകയും ചെവികൾ മുറിച്ചെടുക്കുകയും ചെയ്തു. ഒരു ചെവി പൂച്ചയ്ക്ക് നൽകി. അലക്സാണ്ടർ ഡെവോവ എന്ന അയൽക്കാരൻ ഈ ദൃശ്യങ്ങൾ കണ്ടതാണ് കേസിൽ വഴിത്തിരിവായത്. Content Highlight: Cannibal man killed lover then roasted her brain and drank her blood
from mathrubhumi.latestnews.rssfeed https://ift.tt/2S5XmIl
via
IFTTT
No comments:
Post a Comment