ശബരിമല: ശബരിമലയിൽ തന്നോട് കയർത്ത എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. ശബരിമലയിൽ എന്തുസംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നാണ് എസ്പി തന്നോട് ശബ്ദമുയർത്തി ചോദിച്ചത്. അത് ശരിയാണോ, ആരാണ് അയാൾക്ക് അതിനുള്ള അധികാരം നൽകിയതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നോട് ചോദിച്ച അതേ ചോദ്യം കേരളത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അയാൾ ചോദിക്കുമോ, അതിന് ഈ സർക്കാർ അനുവദിക്കുമോ ? ഇവിടെയുള്ള പ്രശ്നങ്ങൾക്കെല്ലാം കാരണം അവരാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. എല്ലാ വാഹനങ്ങളും കടത്തിവിടണമെന്നു മാത്രമാണ് താൻ അയാളോട് ആവശ്യപ്പെട്ടത്. അയാൾ മോശമായി പെരുമാറിയോ എന്ന് നിങ്ങൾക്ക് ചിന്തിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 15 ദിവസങ്ങൾക്ക് ശേഷം താൻ പോകുമെന്നും അടുത്തയാൾ ചുമതലയേൽക്കുമെന്നുമാണ് എസ്.പി പറഞ്ഞത്. ഇവിടെ നടക്കുന്ന ഒന്നിനും ആർക്കും ഉത്തരവാദിത്തമില്ല. എല്ലാം താത്കാലികമായ സംവിധാനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. Content Highligjhts: Pon Radhakrishnan, SP Yatheesh Chandra, Sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2Bo1MVx
via
IFTTT
No comments:
Post a Comment