പുണെ: ഐ.എസ്.എല്ലിൽ പുണെ എഫ്.സിയും ജംഷേദ്പുർ എഫ്.സിയും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പം. ആദ്യ പുകുതി തുടരുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിലാണ്. അഞ്ചാം മിനിറ്റിൽ ഡീഗോ കാർലോസിലൂടെ പുണെയാണ് ആദ്യം ലീഡ് നേടിയത്. പത്താം മിനിറ്റിൽ തന്നെ ജംഷേദ്പുർ കണക്കുതീർത്തു. ഏതാനും പുണെ ഡിഫൻഡർമാരെ കബളിപ്പിച്ച് കാർലോസ് കാൽവോ കൊടുത്ത ക്രോസ് സുമീത് പാസ്സിയാണ് വലയിലെത്തിച്ച് സമനില നേടിയത്. ഏഴ് മത്സരങ്ങൾ വീതം കഴിഞ്ഞപ്പോൾ ജംഷേദ്പുർ പതിനൊന്ന് പോയിന്റോടെ ഏഴാമതും പുണെ രണ്ട് പോയിന്റോടെ ഏറ്റവും അവസാനവുമാണ്. ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ പുണെയ്ക്ക് കഴിഞ്ഞിട്ടില്ല. Content Highlights: ISL Pune City FC Jamshedpur FC Football Goal Indian Football
from mathrubhumi.latestnews.rssfeed https://ift.tt/2Bo4PgE
via
IFTTT
No comments:
Post a Comment