2030ഓടെ വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

2030ഓടെ വില്‍ക്കുന്ന പകുതി വാഹനങ്ങളും സിഎന്‍ജിയിലോടുന്നതാകും

ന്യൂഡൽഹി: 2030ഓടെ രാജ്യത്ത് വിൽക്കുന്ന പകുതി വാഹനങ്ങളും സിഎൻജിയിലോടുന്നതാകും. മാരുതി സുസുകിയുടെയും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെയുമാകും കൂടുതൽ സിഎൻജി വാഹനങ്ങൾ നിരത്തിലുണ്ടാകുക. പത്തുവർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 10,000 സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നാച്വുറൽ ഗ്യാസ് ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് പ്ലാൻ സർക്കാർ ഉണ്ടാക്കിക്കഴിഞ്ഞു. സിഎൻജി വ്യാപകമാകുന്നതോടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ബില്ലിൽ 2030ഓടെ 11 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മാരുതി സുസുകിയും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുമാണ് സിഎൻജി വാഹനങ്ങൾ വിൽക്കുന്നത്. വരുംമാസങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കുന്നതോടെ സിഎൻജി വാഹനങ്ങളുടെ വില്പന വർധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സാൻട്രോയുടെ സിഎൻജി വേർഷൻ ഇറക്കിയതോടെ ചെറുകാറുകളുടെ വിഭാഗത്തിൽ ഡിമാന്റ് കൂടിയതായി പറയുന്നു. ഡൽഹിയിലും ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, ഒഡീഷ, യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലും സിഎൻജി വാഹനങ്ങളാണ് പ്രധാനമായും ഓടുന്നത്. രാജ്യത്ത് ഇപ്പോൾ 1424 സിഎൻജി സ്റ്റേഷനുകളുണ്ട്. Content Highlights:CNG likely to make up 50% of vehicle sales by 2030,govt's infrastructure push


from mathrubhumi.latestnews.rssfeed https://ift.tt/2S7yFvt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages