കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളാ യാത്ര സംഘടിപ്പിക്കാൻ കേരളാ കോൺഗ്രസ് (എം) ഒരുങ്ങുന്നു. 1998 ൽ പാർട്ടി ചെയർമാൻ കെ.എം.മാണി നടത്തിയ കേരളയാത്രയ്ക്കു ശേഷം 20 വർഷങ്ങൾ പിന്നിടുമ്പോൾ പാർട്ടി വീണ്ടും നടത്തുന്ന രാഷ്ട്രീയ പ്രചരണയാത്രയ്ക്കു നേതൃത്വം നൽകുന്നത് വൈസ് ചെയർമാൻ ജോസ് കെ.മാണിയാണ്. ജനുവരി പകുതിയോടെ കാസർകോടുനിന്നും തുടക്കം കുറിക്കുന്ന ജാഥ പരമാവധി നിയമസഭാ മണ്ഡലങ്ങളിലൂടെയായിരിക്കും കടന്നുപോകുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ജാഥയിൽ അവതരിപ്പിക്കുമെന്ന് പാർട്ടി പത്രക്കുറിപ്പിൽ പറഞ്ഞു. കൂടുതൽ ജനവിഭാഗങ്ങളെ പാർട്ടിയിലേയ്ക്ക് ആകർഷിച്ചുകൊണ്ട് രാഷ്ട്രീയ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മിഷൻ 2030 ന്റെ തുടക്കം കുറിക്കുന്ന ആദ്യത്തെ സംസ്ഥാന ക്യാമ്പെയ്നായിരിക്കും ജോസ് കെ.മാണിയുടെ കേരളയാത്ര.
from mathrubhumi.latestnews.rssfeed https://ift.tt/2zojdEh
via
IFTTT
No comments:
Post a Comment