തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവവുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. ശബരിമലയിൽ ഭക്തർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൂടിക്കാഴ്ചയ്ക്കിടെ ചർച്ച ചെയ്തുവെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വിവിധ നേതാക്കളും പൊതുജനങ്ങളും ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഗവർണർ ട്വീറ്റുചെയ്തു. പമ്പയിലും നിലയ്ക്കലിലും കുടിവെള്ളം, ടോയ്ലെറ്റുകൾ, വിശ്രമ മുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. പമ്പ - നിലയ്ക്കൽ യാത്രസംബന്ധിച്ച് ബുധനാഴ്ച ശബരിമലയിൽ സന്ദർശനം നടത്തിയ കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ഉന്നയിച്ച പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഗവർണർ വ്യക്തമാക്കി. Content Highlights:Governor P Sathasivam, CM Pinarayi Vijayan
from mathrubhumi.latestnews.rssfeed https://ift.tt/2PMK5YO
via
IFTTT
No comments:
Post a Comment