പനാജി: ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന എഫ്.സി. ഗോവയ്ക്കെതിരേ ബെംഗളൂരു എഫ്.സി. ലീഡ് നേടി. മുപ്പത്തിനാലാം മിനിറ്റിൽ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിന്റെ ഗോൾ നേടിയത്. കോർണറിൽ നിന്ന് സിസ്കോയുടെ വോളിയാണ് ഗോളിന് വഴിവച്ചത്. പന്ത് കിട്ടിയ രാഹുൽ ബെക്കെ ഇടത് കാൽ കൊണ്ട് പന്ത് ഫ്ലിക്ക് ചെയ്ത് വല കുലുക്കി. ഏഴ് കളികളിൽ നിന്ന് പതിനാറ് പോയിന്റോടെയാണ് എഫ്.സി. ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് കളികളിൽ നിന്ന് പതിമൂന്ന് പോയിന്റുള്ള ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. Content Highlights:ISL FC Goa Bengaluru FC
from mathrubhumi.latestnews.rssfeed https://ift.tt/2OXX7gK
via
IFTTT
No comments:
Post a Comment