ഒന്നാം ട്വന്റി 20; ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

demo-image

ഒന്നാം ട്വന്റി 20; ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

ബ്രിസ്ബെയ്ൻ: ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റൺസെടുത്ത ഡാർസി ഷോർട്ടിന്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഖലീൽ അഹമ്മദിന്റെ പന്തിൽ ഷോർട്ടിനെ കുൽദീപ് യാദവ് പിടികൂടുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന എന്ന നിലയിലാണ്. 24 റൺസോടെ ക്യാപ്റ്റൻ ഫിഞ്ചും അഞ്ചു റൺസുമായി ക്രിസ് ലിന്നുമാണ് ക്രീസിൽ. നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗാബയിലെ പിച്ച് ബൗളിങ്ങിന് അനുകൂലമെന്നാണ് വിലയിരുത്തപ്പെടുന്നത്. പിച്ചിൽ പുല്ല് വളരെ അധികമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസിനെതിരായ കഴിഞ്ഞ ട്വന്റി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലെത്തിയത്. നിലവിൽ ഐസിസി റാങ്കിങിൽ ഇന്ത്യ രണ്ടാംസ്ഥാനത്തും ഓസ്ട്രേലിയ മൂന്നാംസ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 12 അംഗ ടീമിൽ നിന്ന് യൂസ് വേന്ദ്ര ചാഹൽ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടീം: ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്. ഓസ്ട്രേലിയ- ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഡാർസി ഷോർട്ട്, ക്രിസ് ലിൻ, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയ്ണിസ്, ബെൻ മക്ഡെർമോട്ട്, അലെക്സ് കറേ, ആൻഡ്രു ടൈ, ആദം സാംപ, ജാസൺ ബെഹറൻഡോർഫ്, ബില്ലി സ്റ്റാൻലേക്ക്. Content Highlights: 1st t20 india have won the toss an choose to bowl
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2DPX7OL
via IFTTT

No comments:

Post a Comment

Post Bottom Ad

Pages