ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

ആദ്യം കാലൊടിക്കും, പിന്നെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊലപാതകവും:20കാരന്‍ പിടിയില്‍

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് പ്രതിയെ പിടികൂടി. ഗുരുഗ്രാമിലെ സുനിൽ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതോടെഎട്ടിലേറെ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. നവംബർ 13ന് ഗുരുഗ്രാമിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുനിലിനെ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മരക്കഷണം കയറ്റിയും കല്ല് കൊണ്ട് അടിച്ചുമാണ് ഇയാൾ കൊലപ്പെടുത്തിയത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇത്തരത്തിൽ എട്ടിലേറെ പെൺകുട്ടികളെ താൻ പീഡിപ്പിച്ചെന്നും, ചിലരെ കൊലപ്പെടുത്തിയെന്നും സുനിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. തെരുവുകളിൽ ഒറ്റപ്പെട്ട് നടക്കുന്ന ചെറിയ പെൺകുട്ടികളെ മിഠായി കാണിച്ചാണ് വശീകരിക്കുന്നത്. ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ല് ഉപയോഗിച്ച് കാൽ തല്ലിയൊടിക്കും. പീഡിപ്പിക്കുന്നതിന് മുൻപ് ഉത്തേജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തന്നെ കൊലപ്പെടുത്തു. ഇതിനുശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയും. സുനിലിനെ പിടികൂടിയതോടെ ഡൽഹിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത സമാനസ്വഭാവമുള്ള നാല് കേസുകളും തെളിഞ്ഞതായി പോലീസ് അറിയിച്ചു. ഗ്വാളിയറിലും ഝാൻസിയിലും ഇത്തരത്തിൽ ഓരോ കുട്ടികളെ ഇയാൾ കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. Content Highlights:police arrested serial rapist in gurugram


from mathrubhumi.latestnews.rssfeed https://ift.tt/2A8HcXC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages