ഇ വാർത്ത | evartha
കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു
കുവെെത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും വിദേശികളെ പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകി. 312 അധ്യാപകർ, 223 സാമൂഹകിക-മനഃശാസ്ത്ര ഗവേഷകർ, 604 സപ്പോർട്ട് ജീവനക്കാർ എന്നിങ്ങനെ 1186 ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനാണ് സിവിൽ സർവീസ് കമ്മീഷൻ നിർദേശിച്ചത്. നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്ന മുറക്ക് ഇത്രയും പേരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം എന്നുമാണ് നിർദേശം.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ മൊത്തം വിദേശ ജീവനക്കാരെ സംബന്ധിച്ച വിശദ വിവരങ്ങളും സിവിൽ സർവിസ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം വിവരം നൽകിയില്ലെങ്കിൽ വിദേശ ജീവനക്കാർക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കമീഷൻ അറിയിച്ചതായാണ് സൂചന.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Tu5BQ9
via IFTTT
No comments:
Post a Comment