ഇസ്ലാമാബാദ്: പാക് പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ഹാങ്ഗു നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഹാങ്ഗുവിലെ ഷിയാ ആരാധനാലയത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗം കൂടിയായ ഷിയ മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീൻ മസരി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്താനിൽ തീവ്രവാദികളെ അമർച്ച ചെയ്യാൻ അമേരിക്കയ്ക്ക് കഴിയാത്തതിനാലാണ് പാകിസ്താനിൽ ആക്രമണമുണ്ടായതെന്ന് മസരി ആരോപിച്ചു. Condemn the horrific terror attack in Orakzai tribal area - 25 people killed and 35 injured. Toll could rise. As the US fails in Afghanistan Pak shd be prepared for fallout and we must ensure greater security for our tribal areas especially esp protection of our ppl. — Shireen Mazari (@ShireenMazari1) November 23, 2018 നേരത്തെ കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം. Content Highlight:At least 25 killed and over 35 injured in explosion in Khyber Pakhtunkhwa
from mathrubhumi.latestnews.rssfeed https://ift.tt/2OZx7RZ
via
IFTTT
No comments:
Post a Comment