വിദേശികളുടെ ആന്‍ഡമാന്‍ സന്ദര്‍ശനത്തിനുള്ള നിയന്ത്രണം പിന്‍വലിച്ച നടപടി വിവാദത്തിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 23, 2018

വിദേശികളുടെ ആന്‍ഡമാന്‍ സന്ദര്‍ശനത്തിനുള്ള നിയന്ത്രണം പിന്‍വലിച്ച നടപടി വിവാദത്തിലേക്ക്

കൊൽക്കത്ത: ആൻഡമാനിലെ 29 ദ്വീപുകൾ സന്ദർശിക്കാൻ വിദേശികൾക്ക് പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം പിൻവലിച്ച കേന്ദ്രനടപടി വിവാദത്തിലേക്ക്. ആൻഡമാനിലെ നോർത്ത് സെന്റിനലീസ് ദ്വീപിലെ ഗോത്രവർഗക്കാരുടെ അമ്പേറ്റ് അമേരിക്കൻ പൗരൻ ജോൺ അലൻ ചൗവ് മരിച്ച സംഭവത്തിനു പിന്നാലെയാണിത്. മേഖലയിലെ ഒറ്റപ്പെട്ട 29 ദ്വീപുകൾ സന്ദർശിക്കാൻ വിദേശികൾക്ക് പ്രത്യേക അനുമതി (റെസ്ട്രിക്റ്റെഡ് ഏരിയാ പെർമിറ്റ്/ ആർ എ പി)ആവശ്യമാണെന്ന നിബന്ധന പിൻവലിച്ചു കൊണ്ടുള്ള വിജ്ഞാപനം ജൂൺ 29നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതെന്ന് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. സന്ദർശനത്തിന് ആർ എ പി ആവശ്യമായ 29 ദ്വീപുകളിലെ 17-ാമത്തേതാണ് നോർത്ത് സെന്റിനാൽ. വിനോദസഞ്ചാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യംവച്ച് ടൂർ ഓപ്പറേറ്റർമാരുടെയും ചേമ്പേഴ്സ് ഓഫ് കൊമേഴ്സിന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് ആർ എ പി ഒഴിവാക്കിയതെന്നാണ് പോർട്ട് ബ്ലെയറിലെ ചില വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം ജോണിന്റെ കൊലപാതകത്തിനു പിന്നാലെ ആർ എ പി പിൻവലിച്ച തീരുമാനം മന്ത്രാലയം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ പ്രതികരിച്ചു. content highlights:Home ministrys action to remove restricted area permission in andaman raises questions after john allan chauss murder


from mathrubhumi.latestnews.rssfeed https://ift.tt/2DQcYg4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages