രാജ്യത്തെ ആദ്യ വനിതാ മാള്‍ ശനിയാഴ്ച മുതല്‍ കോഴിക്കോടിന് സ്വന്തം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, November 23, 2018

രാജ്യത്തെ ആദ്യ വനിതാ മാള്‍ ശനിയാഴ്ച മുതല്‍ കോഴിക്കോടിന് സ്വന്തം

കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ വനിതാപോലീസ് സ്റ്റേഷൻ സ്ഥാപിച്ച കോഴിക്കോട് ശനിയാഴ്ച മുതൽ മറ്റൊരുപെരുമകൂടി സ്വന്തമാക്കും. രാജ്യത്തെ ആദ്യ സമ്പൂർണ വനിതാ ഷോപ്പിംങ് മാൾ സ്ഥാപിച്ച നഗരം. മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ വനിതാ മാൾ ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടിന് സമർപ്പിക്കും. അഞ്ച് നിലകളിൽ 36,000 ചതുരശ്ര അടിയിലാണ് കെട്ടിടം ഉയർന്നത്. കെട്ടിടത്തിന്റെ സുരക്ഷാജീവനക്കാർ മുതൽ കച്ചവടക്കാരും മറ്റ് ജോലിക്കാരുമെല്ലാം സ്ത്രീകൾ ആയിരിക്കുമെന്നകാണ് ഈ മാളിന്റെ പ്രത്യേകത. കുടുംബശ്രീ സംരംഭങ്ങൾ, വനിതാ സൊസൈറ്റികൾ, തുടങ്ങിയവയ്ക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള ഒരു സ്ഥിരം ഇടം കൂടിയാവും ഈ വനിതാ മാൾ. കുടുംബശ്രീയുടെ മേളകളിലും മറ്റും മാത്രം ലഭ്യമാകുന്ന തനത് വിഭവങ്ങളും മാളിൽ ലഭിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.നാലു നിലകളിൽ 75 ഷോപ്പുകളാണ് വരുന്നത്. അഞ്ചാമത്തെ നിലയിൽ ആധുനിക സംവിധാനമുള്ള പ്ലേസോൺ ആണ്. അത് വനിതകൾ തന്നെയാവും നിയന്ത്രിക്കുക. നവംബർ 14-ാം തീയതിയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണം മൂലം ഉദ്ഘാടനം നീളുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ പദ്ധതികളിലെന്നായിരുന്നു കുടുംബശ്രീ സൂപ്പർമാർക്കറ്റ്. മൈക്രോ ബസാർ എന്ന പേരിൽ മഹിളാ മാളിൽ ഇതിന്റെ ആദ്യത്തെ ഔട്ട്ലെറ്റാണ് തുറക്കുന്നത്. ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ ചക്കവിഭവങ്ങൾ, ഈന്ത്, കൂവപ്പൊടി, മുത്താറി തുടങ്ങി തനിനാടൻ ഉത്പന്നങ്ങൾ ഇവിടെയുണ്ടാവും. (ഫയൽ വീഡിയോ) നൂറു ശതമാനം വനിതകൾ നടത്തുന്ന മാളിൽ വിശാല പാർക്കിങ്, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട്, കോൺഫറൻസ് ഹാൾ, ട്രെയിനിങ് സെന്റർ, വനിത സഹകരണ ബാങ്ക്, എ.ടി.എം. കൗണ്ടർ, മെഡിക്കൽ ലാബ്, ബ്യൂട്ടി പാർലർ, സ്പാ, ഗെയിം പാർക്ക്, ബോട്ടിക്, ഡ്രൈ ക്ലീനിങ്, കരകൗശലകേന്ദ്രം, ഫാൻസി, വനിത ഡ്രൈവിങ് സ്കൂൾ, ഹോം അപ്ലയൻസ്, ബേബി കെയർ, ആഭരണങ്ങൾ, ജൈവ വിപണനശാല, വനിതകൾക്കായി ഇൻഫർമേഷൻ സെന്റർ, ഷീ ടാക്സി ഹെൽപ്പ് ഡെസ്ക് തുടങ്ങിയവയും സർക്കാറിന്റെ ഖാദി, മിൽമ സ്റ്റോളുകളും ഒരുക്കുന്നുണ്ട്. 250 പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും ജോലി മഹിളാമാളിലൂടെ ലഭിക്കും. ഐ.ഒ.സിയുടെ സഹകരണത്തോടെയുള്ള വെള്ളമുപയോഗിക്കാതേയുള്ള കാർ വാഷിങ് സെന്ററും ഇവിടെയുണ്ടാകും. രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന മാളിൽ യൂണിയൻ ബാങ്ക്, പി.എൻ.ബി എന്നിവയുടെ എ.ടി.എം കൗണ്ടറും ഉണ്ടാവും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. കോർപ്പറേഷൻ സി.ഡി.എസിന് കീഴിലുള്ള യൂണിറ്റി ഗ്രൂപ്പിലെ 10 അംഗങ്ങൾ ചേർന്നതാണ് ഭരണ സമിതി. കെ.ബീന പ്രസിഡന്റും കെ.വിജയ സെക്രട്ടറിയുമായിരിക്കും. മുഖ്യമന്ത്രിക്ക് പുറമെ മൈക്രോ ബസാർ മന്ത്രി എ.സി മൊയ്തീൻ, മിനി സൂപ്പർമാർക്കറ്റ് മന്ത്രി ടി.പി രാമകൃഷ്ണൻ, കഫേ റെസ്റ്റോറന്റ് മന്ത്രി എ.കെ ശശീന്ദ്രൻ, ഫാമിലി കൗൺസിലിംഗ് സെന്റർ മന്ത്രി കെ.കെ ശൈലജ, ട്രെയിനിങ് സെന്റൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഉദ്ഘാടനം ചെയ്യുന്നത്. നടി സുരഭി ലക്ഷ്മി മാളിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2DE8uZ6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages