ന്യൂഡൽഹി പ്രതിവർഷം രണ്ടര ലക്ഷത്തിൽക്കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാവർക്കും പാൻ കാർഡ് നിർബന്ധമാക്കുന്നു. ഡിസംബർ അഞ്ചുമുതൽ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്റെ സർക്കുലറിൽ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതുപ്രകാരം, കമ്പനികളുടെ മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, എഴുത്തുകാരൻ, ഓഫീസ് ജീവനക്കാരൻ എന്നിവരെല്ലാം പാൻകാർഡ് എടുക്കേണ്ടിവരും. സാമ്പത്തിക വർഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാൻകാർഡിന് അപേക്ഷിച്ചിരിക്കണം. പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ അച്ഛന്റെ പേര് നൽകണമെന്ന വ്യവസ്ഥ ഐടി വകുപ്പ് ഒഴിവാക്കി. അച്ഛൻ മരണപ്പെടുകയോ, വിവാഹമോചനം നേടിയ ആളോ ആണെങ്കിൽ അപേക്ഷാഫോമിൽ പേര് നൽകേണ്ടതില്ല. Content Highlights:PAN card,New PAN card rules,effect from 5th December
from mathrubhumi.latestnews.rssfeed https://ift.tt/2QeEXMp
via
IFTTT
No comments:
Post a Comment