സംവാദം 'ഗോൾഡൻ ഓപ്പർച്യൂണിറ്റി'; കോടിയേരിയെ വെല്ലുവിളിച്ച് ശ്രീധരന്‍ പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

സംവാദം 'ഗോൾഡൻ ഓപ്പർച്യൂണിറ്റി'; കോടിയേരിയെ വെല്ലുവിളിച്ച് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിന് അവസരം ലഭിച്ചത് സുവർണാവസരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്ശ്രീധരൻ പിള്ള. ആശയപരമായി ശബരിമല വിഷയത്തിൽ സംവാദം നടത്താൻ തയ്യാറുണ്ടോയെന്നാണ് കോടിയേരി ചോദിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസ് പാസാക്കിയ തെറ്റുതിരുത്തൽ പ്രമേയത്തിലാണ് മതവിശ്വാസത്തിൽ നിന്ന് ആളുകൾ മാറി നിൽക്കണമെന്ന് പറയുന്നത്. എകെജിയുടെ കാലത്തും നായനാരുടെ കാലത്തും നടത്തിയ ശബരിമല വിരുദ്ധ ശ്രമങ്ങളുണ്ട്. അതിനാൽ കോടിയേരിയുമായി സംവാദത്തിന് അവസരം കിട്ടിയത് ഗോൾഡൻ ഓപ്പർച്യൂണിറ്റിയായി കാണുന്നു. ധൈര്യമുണ്ടെങ്കിൽ അദ്ദേഹം തന്നെ സംവാദത്തിന് സ്ഥലം നിശ്ചയിക്കട്ടെ, ഒരു പൊതുവേദിയിൽ എവിടെ വേണമെങ്കിലും അത്തരമൊരു ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ. സുരേന്ദ്രനെതിരായ കേസുകൾക്കൊന്നും ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. ശത്രുതാപരമായി ബിജെപിയേയും സംഘപരിവാർ പ്രസ്ഥാനത്തേയും ഇല്ലാതാക്കാൻ അതിന്റെ നേതാക്കളെയെല്ലാം കള്ളക്കേസുകളിൽ കുടുക്കുകയാണ്. കേരളത്തിലെ സ്ഥിതിഗതികൾ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഴുവൻ ബിജെപി സംവിധാനവും കേരളത്തിൽ അടിച്ചമർത്തപ്പെടുന്ന പ്രവർത്തകരോടൊപ്പമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ആലപ്പുഴയിൽ നിന്ന് ശബരിമലയ്ക്ക് പോയ പ്രദീപെന്നയാളെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയെന്ന ആരോപണമുണ്ടെന്നും പ്രദീപിന് സംഭവിച്ചതെന്താണെന്ന് പോലീസ് വ്യക്തമാക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. അയാളെ കള്ളക്കേസിൽ നിന്ന് മോചിതനാക്കണമെന്ന് ആവശ്യപ്പെടുന്നു. സുരേന്ദ്രനുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ ആവശ്യമില്ലാത്തതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ശ്രീധരൻ പിള്ള പറഞ്ഞു. ദേവസ്ഥാനങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുന്ന രീതി തന്നെ ഇന്ത്യയിലില്ല. ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അന്തിമ വിധിവന്നു. വിധി നടപ്പാക്കുമ്പോൾ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് കണ്ട് അത്തരം സ്ഥലങ്ങളിൽ പോലീസ് ബൂട്ടിട്ട് കയറരുതെന്നും പോലീസ് രാജ് നടപ്പാക്കരുതെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. വിശ്വാസികളാണ് പരമപ്രധാനം, സുവർണ ക്ഷേത്രം ആവർത്തിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നടക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് തേർവാഴ്ചയാണ്. അത് ദൗർഭാഗ്യകരമാണെന്നും അതിനെതിരെ വ്യവസ്ഥാപിതമായ പോരാട്ടത്തിനവ് ബിജെപി തയ്യാറാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സന്നിധാനത്ത് ശരണം വിളിക്കാനുള്ള അവകാശത്തിന് വേണ്ടി ഭക്തജനങ്ങൾ ശ്രമിക്കും അതിനവരെ കള്ളക്കേസിൽ കുടുക്കുന്നവർ മാപ്പർഹിക്കാത്തവരായി ചരിത്രത്തിന്റെ കറുത്ത ലിപികളിൽ രേഖപ്പെടുത്തപ്പെടുത്തുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. Content Highlights: Sabarimala issue, Sabarimala Women entry, sabarimala Women entry protest, P.S. Sreedharan Pillai, BJP, Kodiyeru Balakrishnan, CPIM


from mathrubhumi.latestnews.rssfeed https://ift.tt/2FCcDiK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages