ന്യൂഡൽഹി:അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നത് തുടർന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലെ ഇടിവ് തുടരുന്നു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 41 പൈസയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതുപ്രകാരം ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 75.57 രൂപയായി. മുംബൈയിൽ 81.10ഉം ബെംഗളുരുവിൽ 76.17ഉം ചെന്നൈയിൽ 78.46ഉം കൊൽക്കത്തയിൽ 77.53രൂപയും ഹൈദരാബാദിൽ 80.12 രൂപയുമാണ് വില. ഡീസലിനാകട്ടെ ഡൽഹിയിൽ 70.56 രൂപയാണ്. മുംബൈയിൽ 73.91ഉം ബെംഗളുരുവിൽ 70.93ഉം ചെന്നൈയിൽ 74.55ഉം കൊൽക്കത്തയിൽ 72.41ഉം ഹൈദരാബാദിൽ 76.77രൂപയുമാണ് വില. രാജ്യത്തിന് ആവശ്യമുള്ള ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ചാഞ്ചാട്ടം ആഭ്യന്തര വിലയിലും പ്രതിഫലിക്കും. അതോടൊപ്പം രൂപയുടെയുടെ മൂല്യം വർധിച്ചതുമാണ് തുടർച്ചയായി വിലകുറയാൻ കാരണം. വിലയുടെ പട്ടിക പരിശോധിക്കുമ്പോൾ കഴിഞ്ഞ ജൂലായിലുണ്ടായിരുന്ന വിലയ്ക്കുതുല്യമാണ് നിലവിലെ വിലയെന്നുകാണാം. യുഎസ് ഉത്പാദനം വർധിപ്പിച്ചതോടെ വെള്ളിയാഴ്ചയും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞു. ഒക്ടോബർ മാസത്തിലാണ് ക്രൂഡിന്റെ വില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. ഉയർന്ന വിലയിൽനിന്ന് 30 ശതമാനത്തോളം വിലയിടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ 30 ദിവസമായി ആഭ്യന്തര വിപണിയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. content highlights:Petrol, diesel prices, haven't been increased, last 30 days
from mathrubhumi.latestnews.rssfeed https://ift.tt/2OZPl5N
via
IFTTT
No comments:
Post a Comment