പത്തനംതിട്ട: ശബരിമലയിലെ പ്രക്ഷോഭത്തിൽ കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതിൽ സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത് എന്നാണ് ലഭ്യമായ വിവരം. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ അക്രമ പ്രവർത്തനം നടത്തിയെന്ന കേസിൽ വാറണ്ടുള്ള സുരേന്ദ്രൻ ഇപ്പോഴും ജയിലിലാണുള്ളത്. Content Highlights: Criminal conspiracy case registered against K Surendran,Sabarimala Women Entry Protest
from mathrubhumi.latestnews.rssfeed https://ift.tt/2DTjIKl
via
IFTTT
No comments:
Post a Comment