ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നൽകുന്നതിനേക്കാൾ പകുതി തുകയ്ക്കാണ് ദസ്സോ കമ്പനി ഫ്രഞ്ച് സൈന്യത്തിന് നൽകാൻ കരാർ ഉണ്ടാക്കിയതെന്ന് റിപ്പോർട്ട്. 36 വിമാനങ്ങൾക്ക് ഇന്ത്യയിൽ നിന്നും 7.87 ബില്യൺ യൂറോ (59000 കോടി രൂപ) ഈടാക്കുമ്പോൾ ഫ്രഞ്ച് വ്യോമസേനക്ക് രണ്ടു ബില്യൺ യുറോക്ക് 28 റഫാൽ വിമാനങ്ങൾ നൽകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.എന്നാൽ പുതിയ കരാർ സംബന്ധിച്ച വാർത്തകൾ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ അലക്സാണ്ടർ സീഗ്ളർ ട്വീറ്റ് ചെയ്തു. ദാസ്സോ എവിയേഷനുമായി ഫ്രഞ്ച് സർക്കാർ തിങ്കളാഴ്ച രണ്ട് ബില്യൺ യുറോയുടെ കരാറാണ് ഒപ്പുവച്ചത്. 28 വിമാനങ്ങൾ 2024 നു മുമ്പായി നിർമിച്ച് നൽകാനാണ് കരാർ. പുതിയ തലമുറ എഫ് 4 റഫാൽ വിമാനങ്ങളിൽ അത്യാധുനിക റഡാർ സംവിധാനവും ആകാശത്തു നിന്നും ആകാശത്തേക്കും ആകാശത്തു നിന്നും ഭൂമിയിലേക്കും പ്രയോഗിക്കാൻ കഴിയുന്ന ആധുനിക മിസൈൽ സംവിധാനവും ഉണ്ടാകും. ആയുധങ്ങൾ ഉൾപ്പെടെയാണ് കരാർ തുക നിശ്ചയിച്ചിരിക്കുന്നത്. എഫ് മൂന്നു വിഭാഗത്തിലുള്ള വിമാനങ്ങൾ നൽകാനാണ് ഇന്ത്യയും ദസ്സോ ഏവിയേഷനും തമ്മിലുള്ള കരാർ. എന്നാൽ ഇന്ത്യക്ക് നൽകുന്നതിനേക്കാൾ പാതി വിലക്കാണ് ഫ്രഞ്ച് സൈന്യത്തിന് ദസ്സോ ഏവിയേഷൻ പുതിയ തലമുറ റഫാൽ വിമാനങ്ങൾ നൽകുന്നതെന്നാണ് റിപ്പോർട്ട്. നിലവിലെ കരാർ അനുസരിച്ച് ഫ്രഞ്ച് സൈന്യത്തിന് നൽകുന്ന ആയുധങ്ങൾ ഘടിപ്പിച്ച ഒരു റഫാൽ വിമാനത്തിന് 580 കോടി രൂപയോളമാണ് വില വരുന്നത്. 36 റഫാൽ വിമാനങ്ങൾ 59000 കോടി രൂപക്ക് നൽകാനാണ് ഇന്ത്യയും ദസ്സോ എവിയെഷനുമായി 2016 ഉണ്ടാക്കിയ കരാറെന്നാണ് റിപ്പോർട്ട്. അതേസമയം പഴയ കരാർ പ്രകാരമാണ് ഫ്രഞ്ച് സൈന്യം റഫാൽ വിമാനങ്ങൾ വാങ്ങുന്നതെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സീഗ്ളർ ട്വീറ്റ് ചെയ്തു. ഇത്തരമൊരു വിവരം ഫ്രാൻസ് പുറത്തുവിട്ടിട്ടില്ല. മാധ്യമ റിപ്പോർട്ടുകളിൽ വന്ന തുക എഫ് 4 വിമാനങ്ങൾ വികസിപ്പിക്കാൻ വകയിരുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. France did not announce yesterday any new aircraft acquisition order! The amount you're referring to will finance solely the development of the new F4 standard for the #Rafale. The 28 aircraft remaining to be delivered to the 🇫🇷Air Force are part of previous acquisition contracts — Alexandre Ziegler (@FranceinIndia) January 15, 2019 content highlights:France orders 28 Rafale aircraft for $2.3 billion
from mathrubhumi.latestnews.rssfeed http://bit.ly/2RAb3Us
via
IFTTT
No comments:
Post a Comment