കെ.സുരേന്ദ്രനും 69 പേര്‍ക്കും ജാമ്യം, റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

കെ.സുരേന്ദ്രനും 69 പേര്‍ക്കും ജാമ്യം, റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്ക്

പത്തനംതിട്ട:ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട 69 പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സുരേന്ദ്രനും മറ്റ് 69 പേർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം കിട്ടിയെങ്കിലും കണ്ണൂരിൽ മറ്റൊരു കേസിൽ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കണ്ണൂരിൽ അറസ്റ്റ് വാറണ്ടുള്ളതിനാൽ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാൻ കഴിഞ്ഞേക്കില്ല. നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് പ്രകടനം നടത്തിയ ആർഎസ്എസ് നേതാവ് ആർ. രാജേഷ് അടക്കം 69 പേരും 20,000 രൂപ വീതം ജാമ്യത്തുകയായി കെട്ടിവെക്കണം. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന കോടതി പരിഗണിക്കുന്നുണ്ട്. പ്രസംഗം പൂർണമായും കേൾക്കാതെയാണ് കേസെടുത്തതെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ നിലപാടെടുക്കും. Content Highlights: K Surendran granted bail, Sabarimala Women entry, Sabarimala women entry protest


from mathrubhumi.latestnews.rssfeed https://ift.tt/2Dyq6po
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages