കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ ക്രിക്കറ്റിൽ ബംഗാളിനെതിരായ മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. ആദ്യ ദിനം ബംഗാളിനെ 147 റൺസിന് പുറത്താക്കിയ കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തിട്ടുണ്ട്. 79 റൺസുമായി പുറത്താകാതെ നിൽക്കുന്ന ജലജ് സക്സേനയാണ് കേരളത്തിന് ലീഡ് നേടിത്തന്നത്. സക്സേനയ്ക്കൊപ്പം 25 റൺസുമായി വി.എ ജഗദീഷാണ് ക്രീസിൽ. കേരളത്തിന് ഇപ്പോൾ 18 റൺസ് ലീഡുണ്ട്. സംഞ്ജു സാംസൺ (0) ഇത്തവണയും നിരാശപ്പെടുത്തി. രോഹൻ പ്രേം (18), സച്ചിൻ ബേബി (23), സൽമാൻ നിസാർ (5) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. ഇന്ത്യൻ താരം മുഹമ്മദ് ഷമിയാണ് ബംഗാളിനായി തിളങ്ങിയത്. ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. അശോക് ദിൻഡയും മുകേഷ് കുമാറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഒന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിലാണ് കേരളം ഇന്നിങ്സ് അവസാനിപ്പിച്ചത്. അരുൺ കാർത്തിക്കിന്റെ (1) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. നേരത്തെ നാലു വിക്കറ്റെടുത്ത ബേസിൽ തമ്പിയും മൂന്നു വിക്കറ്റെടുത്ത എം.ഡി നിധീഷുമാണ് ബംഗാളിനെ ആദ്യ ഇന്നിങ്സിൽ തകർത്തത്. അർധ സെഞ്ചുറി നേടിയ (53) അനുസ്തൂപ് മജൂംദാറും 40 റൺസെടുത്ത അഭിഷേക് കുമാർ രാമനും മാത്രമാണ് ബംഗാൾ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിലാണ്. അരുൺ കാർത്തിക്കിന്റെ (1) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. 14 വീതം റൺസുമായി ജലജ് സക്സേനയും രോഹൻ പ്രേമുമാണ് ക്രീസിൽ. രണ്ടു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ ആന്റ് ബിയിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. Content Highlights: ranji trophy kerala take first innings lead against bengal
from mathrubhumi.latestnews.rssfeed https://ift.tt/2QfO4w6
via
IFTTT
No comments:
Post a Comment