റെയ്ഗണ്ട്: യുവാവിനെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ യുവതിയും കാമുകനും സുഹൃത്തും ഉൾപ്പെടും. മഹരാഷ്ട്രയിലെ റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. അഴുകിയ നിലയിൽ നന്ദു കലേക്കർ (26) എന്ന യുവാവിന്റെ മൃതശരീരം റെയ്ഗണ്ടിലെ ധമ്മത്ത് ഗ്രാമത്തിലുള്ള റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. ഒക്ടോബർ 13 മുതലാണ് കർജാത്തിലെ വഞ്ചാർപാടയിൽ നിന്ന് നന്ദുവിനെ കാണാതാകുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, കാമുകി നിഷ വിർലേയ്ക്ക് നന്ദു ഫോൺ ചെയ്തതായി കണ്ടെത്തി. ചോദ്യം ചെയ്യാനായി വിളിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദുവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ് നിഷ മടങ്ങിപ്പോയി. വ്യാഴാഴ്ച്ച നന്ദുവിന്റെ മൃതശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയതോടെ പോലീസ് വീണ്ടും നിഷയെയും അവരുടെ പുതിയ കാമുകൻ അനിൽ റാവുത്തിനെയും (27) ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ മഹേഷ് ബിവാരെ(22) എന്ന സുഹൃത്തിന്റെ സഹായത്തോടെ നന്ദുവിനെ തങ്ങൾ കൊലപ്പെടുത്തിയതായി ഇരുവരും പോലീസിനോട് സമ്മതിച്ചു. നിഷയും അനിലും തമ്മിൽ പ്രണയത്തിലായതോടെ തങ്ങൾക്കിടയിൽ നിന്ന് നന്ദുവിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നന്ദുവിന് നൽകി. അബോധാവസ്ഥയിലായ നന്ദുവിനെ മൂവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതശരീരം റെയിൽവേ ട്രാക്കിൽ തള്ളി. കോടതിയിൽ ഹാജറാക്കിയ പ്രതികളെ നവംബർ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. content Highlight:Woman and two Others Arrested For Killing Former Boyfriend
from mathrubhumi.latestnews.rssfeed https://ift.tt/2S2khoa
via
IFTTT
No comments:
Post a Comment