ശബരിമലയിലെ നിരോധനാജ്ഞ: വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി, എജി നേരിട്ട് ഹാജരാകണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

ശബരിമലയിലെ നിരോധനാജ്ഞ: വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി, എജി നേരിട്ട് ഹാജരാകണം

കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെതിരെയും വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയും സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ആവശ്യം. നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വിശദീകരണം നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന വിശ്വാസികളെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. വിഷയത്തിൽ സത്യവാങ്മൂലം നൽകാമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് അഡ്വക്കേറ്റ് ജനറൽ നേരിട്ടെത്തി വിശദീകരണം നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കോടതി അംഗീകരിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45ന് എജി കോടതിയിലെത്തി വിശദീകരണം നൽകും. Content Highlights: section144 in Sabarimala, high court, Sabarimala Women Entry, Sabarimala Women Entry protest


from mathrubhumi.latestnews.rssfeed https://ift.tt/2R4ZfFr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages