ആഗ്ര: താജ്മഹലിനെ ശുദ്ധീകരിക്കാൻ ബജ്റംഗ്ദളിന്റെ വക പൂജയും പുണ്യാഹം തളിയ്ക്കലും. വെള്ളിയാഴ്ച്ച തോറും മുസ്ലീംകൾക്ക് പ്രാർഥിക്കാൻ അവസരം നൽകിയ നടപടിയെ ചോദ്യം ചെയ്തുള്ള പ്രതിഷേധമായിരുന്നു പ്രത്യേക പൂജ. താജ്മഹലിനുള്ളിൽ എല്ലാദിവവും നിസ്കാരത്തിനുള്ള അവസരം മുമ്പ് പുരാവസ്തു വകുപ്പ് നിഷധിച്ചിരുന്നു. പകരം വെള്ളിയാഴ്ച്ച ദിവസങ്ങളിൽ പൊതുസന്ദർശകരെ വിലക്കി മുസ്ലീംകൾക്ക് മാത്രമായി പ്രാർഥനയ്ക്ക് അവസരം നല്കി. ഇതിൽ പ്രതിഷേധിച്ചാണ് ആരതിപൂജയും ഗംഗാജലം കൊണ്ടുള്ള പുണ്യാഹം തളിക്കലുമായി ബജ്റംഗ്ദളിന്റെ വനിതാ സംഘടന രംഗത്ത് വന്നത്. കഴിഞ്ഞയാഴ്ച്ചയാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്. വെള്ളിയാഴ്ച്ച മുസ്ലീംകൾക്ക് പ്രാർഥനയ്ക്ക് അവസരം നല്കിയത് പിൻവലിക്കണമെന്നാണ് വനിതാ സംഘടനയുടെ ആവശ്യം. തേജോമഹലിൽ തങ്ങൾ ആരതിപൂജ നടത്തുമെന്നാണ് വനിതകൾ പറയുന്നത്. തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്നും അതിന്റെ പേരിൽ നിയമനടപടികൾ ഉണ്ടായാൽ നേരിടാൻ തയ്യാറാണെന്നുമാണ് സംഘടനയുടെ നിലപാട്. content highlights:Right-Wing Activists Drizzle Gangajal To "Purify" Taj Mahal,Taj Mahal,Rashtriya Bajrang Dal (RBD)
from mathrubhumi.latestnews.rssfeed https://ift.tt/2KdMntE
via
IFTTT
No comments:
Post a Comment