പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. പുൽവാമയിലെ കാകപ്പോറ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സിആർപിഎഫ് ക്യമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഭീകരർ തുടർച്ചയായി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് കൂടുതൽ സിആർപിഎഫ് സൈനികർ സ്ഥലത്തെത്തി. പ്രദേശം വളഞ്ഞ് ഭീകരരുമായി ഏറ്റുമുട്ടി. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരങ്ങൾ. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾക്കായാണ് കാകപ്പോറയിൽ സിആർപിഎഫ് ക്യാമ്പ് സ്ഥാപിച്ചത്. Content Highlights: CRPF Jawan Killed, Terror Attack, Jammu and Kashmir
from mathrubhumi.latestnews.rssfeed https://ift.tt/2zfdb8K
via
IFTTT
No comments:
Post a Comment