സിഡ്നി: കടലിൽ നീന്തുന്നതിനിടെ തിരണ്ടിമത്സ്യത്തിന്റെ വാൽ കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. കുത്തേറ്റ ഇയാൾക്ക് ഹൃദയാഘാതം ഉണ്ടായതിനാൽ വളരെ വേഗം കരയിലെത്തിച്ച്തിരണ്ടി വിഷത്തിനെതിരെ പ്രാഥമികശുശ്രൂഷ നൽകാൻ കഴിയാതിരുന്നത് മരണകാരണമായി എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെ സുഹൃത്തുക്കൾ കടലിൽ നിന്ന് കരയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. ടാസ്മാനിയയിലെ ഹൊബാർട്ടിൽ നിന്ന് 23 കിലോമീറ്റർ അകലെ ലോഡെർഡെയ്ൽ ബീച്ചിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. അടിവയറ്റിലാണ് ഇയാൾക്ക് കുത്തേറ്റത്. തിരണ്ടിവാലിൽ നിന്നുണ്ടാകുന്ന തരത്തിലുള്ള മുറിവാണിതെന്നും കൂടുതൽ പരിശോധനയ്ക്കു ശേഷമേ വ്യക്തത കൈവരികയുള്ളുവെന്ന് ടാസ്മാനിയ പോലീസ് സീനിയർ കോൺസ്റ്റബിൾ ബ്രെറ്റ് ബോവറിങ് മാധ്യമങ്ങളോട് പറഞ്ഞു. ഉഷ്ണമേഖലാപ്രദേശത്തെ കടൽജലത്തിലാണ് തിരണ്ടി മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്. ഈ മത്സ്യം മനുഷ്യരെ ആക്രമിക്കുന്നത് പതിവല്ല. പത്തുകൊല്ലം മുമ്പ് ക്രോക്കഡൈൽ ഹണ്ടർ എന്ന പേരിൽ പ്രശസ്തനായ സ്റ്റീവ് ഇർവിൻ നെഞ്ചിൽ തിരണ്ടിവാൽ കൊണ്ട് കുത്തേറ്റ് മരിച്ചതാണ് ഇതിനു മുൻപുണ്ടായ ഇത്തരത്തിലുള്ള മരണം. സ്വയം രക്ഷിക്കാനുള്ള സാഹചര്യത്തിൽ മാത്രമേ തിരണ്ടികൾ തിരിച്ചാക്രമിക്കാറുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/2QRLfi2
via
IFTTT
No comments:
Post a Comment