തിരുവനന്തപുരം: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും ശബരിമല നിലപാടിലും പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരുവനന്തപുരം കോർപറേഷന്റെ വികസന പരിപാടിയുമായി ബന്ധപ്പെട്ട് പട്ടം സെന്റ് മേരീസ് കോളേജിൽ നടത്തിയ പരിപാടിക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ എത്തിയത്. സ്കൂളിന് പുറത്തു നിന്ന് കരിങ്കൊടി കാണിച്ച പ്രവർത്തകർ പിന്നീട് അകത്തേക്ക് കയറി. സ്റ്റേജിലേക്ക് തള്ളിക്കയറിയ ബിജെപി പ്രവർത്തകരെ പോലീസ് നീക്കി.ഏറെനേരം മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. Content Highlights: Sabarimala Women Entry, K Surendran Arrest, Kadakampally Surendran, TDB, Sabarimala Protest
from mathrubhumi.latestnews.rssfeed https://ift.tt/2PCIiVQ
via
IFTTT
No comments:
Post a Comment