ഇ വാർത്ത | evartha
ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പാക്കിയതെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുന്നു. മാസപൂജ സമയത്തും ചിത്തിര ആട്ടവിശേഷത്തിനും സംഘര്‍ഷം ഉണ്ടായി. മണ്ഡലകാലത്തും സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടെന്ന് എജി കോടതിയില്‍ വിശദീകരിച്ചു. ബിജെപി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് അഡ്വക്കറ്റ് ജനറലിന്റെ വിശദീകരണം.
ശബരിമലയില്‍ നിന്ന് ഇതര സംസ്ഥാനക്കാര്‍ മടങ്ങിയോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പാക്കിയതെന്നും ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോയെന്നും കോടതി ചോദിച്ചു.
നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോ പ്രഖ്യാപിച്ചതെന്ന് ചോദിച്ച കോടതി ശരണമന്ത്രങ്ങള്‍ ഉരുനിടുന്നതില്‍ തെറ്റില്ലെന്നും അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PHDCy7
via IFTTT
No comments:
Post a Comment