ഇ വാർത്ത | evartha
ശബരിമലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിന് സമയം ചോദിച്ച് നല്‍കിയ സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സാവകാശ ഹര്‍ജി വൈകിപ്പിക്കാന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. എന്തുപറഞ്ഞാലും നെഗറ്റീവായി എടുക്കരുതെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയ്ക്ക് അനുവദിച്ച കേന്ദ്രഫണ്ട് സംബന്ധിച്ച് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും പദ്മകുമാര്‍ തുറന്നടിച്ചു. 92 കോടി രൂപ ശബരിമലയ്ക്കു നല്‍കി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, വെറും ആറു കോടി രൂപ മാത്രമാണ് അനുവദിച്ചത്. തന്നത് 1.23 കോടി. അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കണ്ണന്താനം രാഷ്ട്രീയം കാണരുതെന്നും പത്മകുമാര്‍ വ്യക്തമാക്കി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2zjkGeG
via IFTTT
No comments:
Post a Comment