അഹമ്മദാബാദ്: 182 മീറ്റർ ഉയരത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തിൽ യാഥാർഥ്യമായതിന് പിന്നാലെ മറ്റൊരു ഭീമൻ പ്രതിമ കൂടി ഗുജറാത്തിൽ ഉയരാനൊരുങ്ങുന്നു. 80 മീറ്റർ ഉയരത്തിൽ ഭഗവാൻ ബുദ്ധന്റെ പ്രതിമയാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമിക്കാനൊരുങ്ങുന്നത്. ബുദ്ധമതവിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിർമിക്കുക. ഇതിനായി സർക്കാർ ഭൂമി വിട്ടുനൽകണമെന്ന് ഫൗണ്ടേഷൻ അഭ്യർഥിച്ചിട്ടുണ്ട്. ബുദ്ധപ്രതിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പട്ടേൽ പ്രതിമ രൂപകൽപ്പന ചെയ്ത ശിൽപി രാം സുതറുമായി സംഘകായ ഫൗണ്ടേഷൻ ഭാരവാഹികൾ ആശയവിനിമയം തുടങ്ങിയെന്നാണ് വിവരങ്ങൾ. പ്രതിമ നിർമാണത്തിനായി സർക്കാർ ഭൂമി വിട്ടുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷൻ പ്രസിഡന്റ് ഭന്റെ പ്രശീൽ രത്ന മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിൽ ബുദ്ധമത സർവകലാശാലകൂടി സ്ഥാപിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഗുജറാത്തിലെ ഭാവ്നഗറിൽ വല്ലഭി എന്ന പേരിൽ ബുദ്ധമത സർവകലാശാലയുണ്ടായിരുന്നുവെന്നും നളന്ദ, തക്ഷശില തുടങ്ങിയ സർകലാശാലകളെപ്പറ്റി പ്രതിപാദിക്കുന്ന ചൈനീസ് സഞ്ചാരികളുടെ ചരിത്ര രേഖകളിൽ ഇതേപ്പറ്റിപ്പറയുന്നുണ്ടെന്നും പ്രശീൽ രത്ന പറയുന്നു. ഉത്തർപ്രദേശിലും ബീഹാറിലും മാത്രമാണ് ഇപ്പോൾ ബുദ്ധമത കേന്ദ്രങ്ങളുള്ളത്. ഇനി ഗുജറാത്തിലെ നിർദ്ദിഷ്ട സ്ഥലവും പദ്ധതി യാധാർഥ്യമാകുന്നതോടെ അനുഗ്രഹീതമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തിലെ സബർകാന്ത് ജില്ലയിലുള്ള ദേവ് നി മോരി ബൗദ്ധ പുരാവസ്തു കേന്ദ്രത്തിന് സമീപം ഭീമൻ സ്മാരകം നിർമ്മിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്. Content Highlights:Gigantic Buddha Statue,Gujarat, Statue Of Unity, Sardar Patel
from mathrubhumi.latestnews.rssfeed https://ift.tt/2r0CS8z
via
IFTTT
No comments:
Post a Comment