ഇ വാർത്ത | evartha
അയല്‍വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തു ദൃശ്യങ്ങൾ പകർത്തി; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുള്ള ഭോപ്പാ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അയല്‍വീട്ടിലേക്ക് പോയ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി ഭോപ്പാ സ്റ്റേഷന്‍ ഓഫീസര്‍ വി.പി സിങ്ങ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ നിയമപ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. പ്രതിയ്ക്കു വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. അയല്‍വാസിയുടെ വീട്ടിലെ കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയപ്പോള്‍ യുവാവ് ബലം പ്രയോഗിച്ച് കുട്ടിയെ മുറിയില്‍ എത്തിച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2OWgcQr
via IFTTT
No comments:
Post a Comment