ഇലക്ട്രിക് വാഗണ്‍ ആര്‍ ഉടനെത്തുമോ? പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യം മാതൃഭൂമിക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, November 18, 2018

ഇലക്ട്രിക് വാഗണ്‍ ആര്‍ ഉടനെത്തുമോ? പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യം മാതൃഭൂമിക്ക്

മാരുതിയേപ്പോലെ ഇന്ത്യൻ കാർ ഉപയോക്താക്കളെ മറ്റാർക്കറിയാം? അപ്പോൾപ്പിന്നെ ഒന്നും കാണാതെ അവർ തുനിഞ്ഞിറങ്ങില്ല. പറഞ്ഞുവരുന്നത് ഇലക്ട്രിക് കാറിനേപ്പറ്റിയാണ്. അതെ, വിപണിയിൽ വൻ വിജയം തീർത്ത വാഗൺ ആറിന്റെ, സമ്പൂർണ ഇലക്ട്രിക് പതിപ്പിനായി ഇന്ത്യക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് തോന്നുന്നു. വാഗൺആറിനോട് വളരെയധികം സാദൃശ്യമുള്ള ഇലക്ട്രിക് കാറിന്റെ റോഡ് പരീക്ഷണം മാരുതി ഡൽഹിയിൽ തുടങ്ങി. ഡൽഹിയിലെ റിങ് റോഡിലൂടെ ഗുരുഗ്രാം ഭാഗത്തേക്ക് നീങ്ങുന്ന മാരുതിയുടെ രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ ചിത്രവും വീഡിയോയും മാതൃഭൂമിക്ക് ലഭിച്ചു. ഇലക്ട്രിക് വാഹനലോകം ഇന്നും ശൈശവദശയിലാണെന്ന് പറയാം. ഇന്ത്യയിൽ മാത്രമല്ല, ആഗോള വിപണികളിൽപ്പോലും അങ്ങനെ തന്നെ. എന്നാൽ, ഒരുകാര്യം ഉറപ്പാണ്. ലോകത്തെ ഒട്ടുമിക്ക വാഹനഭീമൻമാരും ഇലക്ട്രിക്കിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. പിന്നെ, മാരുതി മാത്രം മൗനംപാലിക്കുന്നതെങ്ങനെ? ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ ഇന്ത്യൻ കാർ വിപണിയെ മുന്നിൽനിന്ന് നയിക്കുന്ന മാരുതിക്ക് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടേയും അമരക്കാരാകാൻ സാധിക്കുമോ? 2020-ൽ ഇന്ത്യൻ വിപണിയിൽ കാലുകുത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഗൺആറിന്റെ പരീക്ഷണക്കാഴ്ചകളിലേക്ക്... ഡൽഹിയിലെ റോഡിൽ പരീക്ഷണയാത്ര നടത്തുന്ന മാരുതിയുടെ ഇലക്ട്രിക് വാഹനം വാഗൺആർ എന്ന പേരിൽ തന്നെ ഇറങ്ങുമോ എന്ന് ഉറപ്പില്ല. രൂപസാദൃശ്യം കൊണ്ട് അത് വാഗൺആർ ആണെന്ന് പറയാം. മാരുതി വിദേശ വിപണികളിൽ ഇറക്കുന്ന സുസുക്കി സോളിയോയുമായും ഇലക്ട്രിക് വാഹനത്തിന് വളരെ സാദൃശ്യമുണ്ട്. കൃത്യമായി പറഞ്ഞാൽ, സോളിയോക്ക് വാഗൺആറിൽ ജനിച്ച കുഞ്ഞിന്റെ രൂപമാകും പുതിയ ഇലക്ട്രിക് കാറിന്. ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ ഇ- വാഗൺ ആർ കാഴ്ചയ്ക്ക് എങ്ങനെ? സുസുക്കി സോളിയോയിൽ നിന്ന് സ്വാധീനമുൾക്കൊണ്ടാണ് ഇലക്ട്രിക് വാഹനത്തിന്റെ രൂപകൽപ്പന. ടോൾബോയ് രൂപം കൃത്യമായി നിലനിർത്തിയിട്ടുണ്ട്. ഇലക്ട്രിക് ഹെഡ്ലാമ്പുകൾ, വളരെ താഴെയായി സ്ഥിതിചെയ്യുന്ന ടെയിൽ ലാമ്പ് എന്നിവയാണ് ഇ-വാഗൺആറിനെ സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ സുസുക്കി സോളിയോയുടെ അത്രയും നീളവും വലിപ്പവും ഇ-വാഗൺആറിനില്ല. വാഗൺആറിന്റെ ഐക്കോണിക്ക് എന്നു പറയാവുന്ന ബോഡിറെയിലും ഇ-വാഗൺആറില്ല. എന്നാൽ, പിന്നിൽ സ്പോയിലർ ഉണ്ട്. വളരെ താഴ്ന്ന് ബമ്പറിനോട് മുട്ടിനിൽക്കുന്ന ടെയിൽ ലാമ്പുകളാണ് വാഹനത്തിന്റെ പിൻഭാഗത്തെ വ്യത്യസ്തമാക്കുന്നത്. വശങ്ങളിൽ നിന്നുള്ള കാഴ്ചയിലും വ്യത്യസ്തത നിഴലിക്കുന്നുണ്ട്. പുതുമയുള്ള ബി പില്ലറാണ് ഇ-വാഗൺആറിലുള്ളത്. മുകളിൽ കനം കുറഞ്ഞ് താഴേക്ക് വരുന്തോറും വീതി കൂടി വരുന്ന ബി പില്ലറാണിതിലുള്ളത്. ബി പില്ലറിന്റെ മുകൾ ഭാഗത്ത് കറുപ്പ് നിറവും താഴേക്ക് പുഴയൊഴുകും പോലെ ബോഡിയിലേക്ക് ഒഴുകിയിറങ്ങുന്ന ഡിസൈനുമുണ്ട്. സി പില്ലറിന് തൊട്ടുമുന്നിലായി കറുപ്പ് നിറത്തിലുള്ള മറ്റൊരു പില്ലറും വാഹനത്തിന്റെ ഭംഗി കൂട്ടുന്നുണ്ട്. ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ ഇടതുവശത്ത് മുന്നിലേയും പിന്നിലേയും ചക്രങ്ങൾക്ക് മുകളിലായി രണ്ട് ചാർജിങ് പോയിന്റുകൾ വാഹനത്തിലുണ്ട്. വാഗൺആറിനേക്കാൾ നീളം കുറഞ്ഞ ബോണറ്റ്, നടുക്കുവെച്ച് രണ്ടായി പകുത്ത രൂപത്തിൽ വീതി കുറഞ്ഞ് പരന്നിരിക്കുന്ന ഹെഡ് ലാമ്പുകൾ, ബംപറിലേക്ക് ഇറങ്ങിയിരിക്കുന്ന ഗ്രില്ലുകളുമാണ് മുൻവശത്തെ ആകർഷകമാക്കുന്നത്. സുരക്ഷയ്ക്കായി എബിഎസും ഡ്യുവൽ എയർബാഗുമുൾപ്പെടെയാവും ഇ-വാഗൺആർ എത്തുക. ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ പെർഫോമൻസ് എൻജിൻ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലാത്തതിനാൽ പെർഫോമൻസ് എങ്ങനെയുണ്ടാകുമെന്ന് ഇപ്പോൾ ഊഹിക്കാനാവില്ല. എന്നാൽ, വളരെ സ്റ്റഡിയായി കുതിക്കുന്നതാണ് ഡൽഹിയിലെ റോഡിൽ കണ്ടത്. ഒരു തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്നതാകും മാരുതിയുടെ ഇലക്ട്രിക് വാഹനമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ആദ്യ ഇലക്ട്രിക് പ്രോട്ടോ ടൈപ്പ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ ചെറിയ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ ഇറങ്ങാൻ തുടങ്ങിയിട്ട് കുറച്ചുവർഷങ്ങളായി. എന്നാൽ ഇന്ത്യൻ കാർ വിപണിയെ നയിക്കുന്ന മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനമാകും ഇപ്പോൾ പരീക്ഷണയോട്ടം നടത്തുന്നത്. നിലവിലുള്ള കാറിന്റെ ഏതാണ്ട് അതേ രൂപത്തിൽ തന്നെ ഇലക്ട്രിക് പതിപ്പും ഇറക്കുന്നു എന്ന പ്രത്യേകതയും ഇ-വാഗൺആർ എന്ന് വിളിക്കാവുന്ന വാഹനത്തിനുണ്ട്. ഫോട്ടോ: സിദ്ധാർഥ് സാബു സ്കറിയ ഇന്ത്യൻ വാഹനരംഗം ഇലക്ട്രിക്കിലേക്ക് ശക്തമായി ചുവടുവെക്കാൻ ഇനി എത്ര സമയമെടുക്കുമെന്ന് പറയാനാവില്ല. ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വാഹനത്തോടൊപ്പം തന്നെ എല്ലായിടത്തും ഒരുക്കേണ്ടതുണ്ട്. എങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളുണ്ടാക്കുന്ന വായുമലിനീകരണവും സാമ്പത്തിക ചെലവും കണക്കിലെടുക്കുമ്പോൾ ഇനിയുള്ള ലോകം ഇലക്ട്രിക് കാറുകൾക്കായി കാത്തിരിക്കും. വിശ്വാസയോഗ്യമായതും മറ്റു വാഹനങ്ങളോട് കിടപിടിക്കുന്ന പെർഫോമൻസ് നൽകുന്നതും ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് വാഹനത്തിനായി ഇന്ത്യ ഇനിയെത്ര കാത്തിരിക്കണം. അതിനുള്ള ഉത്തരം മാരുതി പറയുന്നത് ഇലക്ട്രിക് വാഗൺ ആറിലൂടെയാകുമോ?. Content Highlights:Mathrubhumi Got The Test Run Images Of Maruti Electric WagonR


from mathrubhumi.latestnews.rssfeed https://ift.tt/2QSDd8H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages