ലഖ്നൗ:പ്രയാഗ്രാജിൽ കുംഭമേള നടക്കുന്ന ത്രിവേണിസംഗമ തീരത്ത് മന്ത്രിസഭായോഗം ചേരാൻ ഉത്തർപ്രദേശ് സർക്കാർ. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാകും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ മന്ത്രിസഭായോഗം ചേരുക. ഇതിനു ശേഷം ആദിത്യനാഥും മന്ത്രിമാരും ത്രിവേണിസംഗമത്തിൽ സ്നാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് 2016ലെ സർജിക്കൽ സ്ട്രൈക്കിനെ ആസ്പദമാക്കിയ ബോളിവുഡ് ചിത്രം ഉറിയുടെ പ്രത്യേക പ്രദർശനം മന്ത്രിമാർ കാണും. മന്ത്രിസഭായോഗത്തിനും മന്ത്രിമാർക്ക് സ്നാനം ചെയ്യാനുമുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ മജിസ്ട്രേട്ട് സുഹാസ് എൽ വൈ പറഞ്ഞു. സിനിമാ പ്രദർശനത്തിന് താത്കാലിക തീയേറ്ററും തയ്യാറാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. യോഗം നടക്കുന്നതു പ്രമാണിച്ച് പ്രത്യേകസുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കുംഭമേള പ്രദേശത്തെ സെക്ടർ ഒന്നിലാണ് യോഗം നടക്കുന്നത്. ഇതാദ്യമായാണ് ആദിത്യനാഥ് സർക്കാർ മന്ത്രിസഭയുടെ ഔദ്യോഗികയോഗം ലഖ്നൗവിനു പുറത്തുനടക്കുന്നത്. കുംഭമേള നടക്കുന്നിടത്ത് മന്ത്രിസഭായോഗം ചേരാനുള്ള സർക്കാരിന്റെ തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നാണ് റിപ്പോർട്ടുകളുണ്ട്. content highlights:yogi adithyanaths cabinet meeting at kumbhmela, yogi adithyanath, kumbhmela
from mathrubhumi.latestnews.rssfeed http://bit.ly/2MBdlNj
via
IFTTT
No comments:
Post a Comment