ബലിയ (ഉത്തർപ്രദേശ്): ഉന്നത അധികാരസ്ഥാനങ്ങളിൽ എത്തിയിട്ടും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ കഴിയാത്തതിലുള്ള അമർഷം പങ്കുവെച്ച് ബിജെപി നേതാവ് സുരേന്ദ്ര സിങ് രംഗത്ത്. ഉത്തർപ്രദേശിലെ ബലിയയിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. മോദിജിയെപ്പോലെ മഹാനായ പ്രധാനമന്ത്രിയും യോഗിജിയെപ്പോലെ മഹാനായ മുഖ്യമന്ത്രിയും നമുക്കുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണ്. നിർഭാഗ്യവശാൽ അവരുടെ ഭരണകാലത്തും രാമൻ കൂടാരത്തിലാണ് താമസിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ഹിന്ദു സമൂഹത്തിനും ദൗർഭാഗ്യകരമാണ് - ബലിയയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ സുരേന്ദ്ര സിങ് പറഞ്ഞു. ഈശ്വരൻ ഭരണഘടനയ്ക്ക് അതീതനാണെന്ന് പറഞ്ഞ സുരേന്ദ്ര സിങ് എത്രയും വേഗം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി ഉപമുഖ്യമന്ത്രി ദിനേശ് ശർമ രംഗത്ത് വന്നതിന് പിന്നാലെയാണ് സുരേന്ദ്ര സിങിന്റെ പരാമർശം. രാമന് എപ്പോൾ വേണമെന്ന് തോന്നുന്നുവോ അപ്പോൾ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നുമായിരുന്നു ദിനേശ് ശർമ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട നിലപാട് ബിജെപിയുടെ സങ്കൽപ് പത്രയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ശർമ ചൂണ്ടിക്കാണിച്ചു. Content Highlights:ModiJi is PM, YogiJi is Chief Minister, Still Ram in a Tent: BJP Leader, ram Temple Construction, Ayodhya Case
from mathrubhumi.latestnews.rssfeed https://ift.tt/2zak6QD
via
IFTTT
No comments:
Post a Comment