മുംബൈ: ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തിനൽകി എസ്.ഐ പീഡിപ്പിച്ചതായി വനിതാ കോൺസ്റ്റബിളിന്റെ പരാതി. നവിമുംബൈ ക്രൈംബ്രാഞ്ചിലെ എസ്.ഐ. അമിത് ഷേലാറിനെതിരെയാണ് വനിതാ കോൺസ്റ്റബിൾ മുംബൈ സിബിഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ മാർച്ചിൽ ആദ്യം പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നാണ് വനിതാ കോൺസ്റ്റബിളിന്റെ ആരോപണം. മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയായിരുന്നു ആദ്യമായി പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങൾ എസ്.ഐ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് ഈ വീഡിയോദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. സിബിഡി, പൻവേൽ, കാമോത്തെ, ഖാർഖർ തുടങ്ങിയ സ്ഥലങ്ങളിൽവച്ചാണ് പീഡനത്തിനിരയാക്കിയതെന്നും 31കാരിയായ വനിതാ പോലീസ്കോൺസ്റ്റബിളിന്റെ പരാതിയിൽ പറയുന്നു. വനിതാ പോലീസ് കോൺസ്റ്റബിളും ആരോപണവിധേയനായ എസ്.ഐയും 2010 മുതൽ പരിചയമുള്ളവരാണ്. ഇവർ രണ്ടുപേരും ഒരു സ്റ്റേഷനിലാണ് ജോലിചെയ്തിരുന്നത്. അതേസമയം, വനിതാ കോൺസ്റ്റബിളിന്റെ പരാതിയിൽ എസ്.ഐ അമിത് ഷേലാറിനെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നുംഎസ്.ഐയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. Content Highlights:sub inspector rapes woman constable in mumbai
from mathrubhumi.latestnews.rssfeed https://ift.tt/2S0ELNY
via
IFTTT
No comments:
Post a Comment