കണ്ണൂർ: ഗുണം കുറഞ്ഞ അച്ചടികാരണം തകരാറിലായത് കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഒരു ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ. അക്ഷരങ്ങൾ മാഞ്ഞ സർട്ടിഫിക്കറ്റുകളുടെ കൃത്യമായ കണക്കുകൾ പരീക്ഷാഭവൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നാലരലക്ഷത്തോളം വിദ്യാർഥികളുടെ രേഖകളിൽ 25 ശതമാനമെങ്കിലും ഉപയോഗിക്കാൻ കൊള്ളാത്തതായാണ് കണക്കാക്കുന്നത്. വിവിധ ജില്ലകളിൽനിന്നും അക്ഷരങ്ങൾ മാഞ്ഞ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ ഇപ്പോഴും എത്തുന്നുണ്ട്. സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും കഴിഞ്ഞവർഷം എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ 80 ശതമാനം വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ പല സ്ഥലത്തും മാഞ്ഞുപോവുകയും മഷിയടരുകയും ചെയ്തിട്ടുണ്ട്. പലതും ഭാവിയിൽ ഉപയോഗിക്കാൻ പറ്റാത്തവിധമാണ്. ഇത്തരം മാർക്ക് ലിസ്റ്റുകൾ എത്രയും പെട്ടെന്ന് പരീക്ഷാഭവനിലെത്തിച്ച് മാറ്റിവാങ്ങണമെന്ന് പരീക്ഷാ സെക്രട്ടറി നേരത്തേ സ്കൂളുകൾക്ക് നിർദേശം നൽകിയിയിരുന്നു. പരിക്ഷാഭവനിലെ അഞ്ച് പ്രിന്ററുകളിൽനിന്നാണ് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പ്രിന്റ് തയ്യാറാക്കിയത്. അതിൽ ഒരു പ്രിന്ററിൽനിന്നെടുത്ത സർട്ടിഫിക്കറ്റുകൾക്കാണ് പ്രശ്നമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ ടോണർ ഉപയോഗിച്ചതാണ് കാരണം. സംഭവം വിവാദമായതോടെ ഈ ടോണർ നൽകിയ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. എസ്.എസ്.എൽ.സി. പരീക്ഷയുടെ ചരിത്രത്തിലാദ്യമായാണ് ലക്ഷക്കണക്കിന് സർട്ടിഫിക്കറ്റുകൾ മാറ്റിക്കൊടുക്കേണ്ട അവസ്ഥയുണ്ടാകുന്നത്. content highlights: sslc book,kerala,Letters in SSLC certificates found fading away
from mathrubhumi.latestnews.rssfeed https://ift.tt/2KqEzFa
via
IFTTT
No comments:
Post a Comment