ശബരിമല: നടി ഉഷാ തെങ്ങിൻതൊടിയിൽ വായ് മൂടിക്കെട്ടി ശബരിമലദർശനം നടത്തി. തിരുവനന്തപുരം തിരുമലയിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവർ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസിൽ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദർശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയിൽ വെച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. ഇങ്ങനെ ശബരിമല ദർശനം നടത്താനുള്ള കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാൻ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെ ന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. മൂന്നാം തവണയാണ് ശബരിമലയിൽ വരുന്നതെന്നും അവർ പറഞ്ഞു. content highlights: sabarimala, Usha, actress, sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2Qd2sFt
via
IFTTT
No comments:
Post a Comment