മുംബൈ: രാജ്യത്ത് അടിയന്തരാവസ്ഥക്കാലം അടുത്തിരിക്കുകയാണെന്ന് ശിവസേനാനേതാവ് ഉദ്ദവ് താക്കറെ.മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ഭരണത്തിൽ ബിജെപി യുടെ കൂട്ടാളിയാണെങ്കിലും ഇരു കക്ഷികൾക്കുമിടയിൽ പലവിഷയങ്ങളിലും വാക്പോര് രൂക്ഷമാണ്. ആസന്നമായ അടിയന്തരാവസ്ഥയെ കുറിച്ച് മൗനം പാലിക്കുന്നത് ശരിയാണോയെന്ന് താക്കറെ ചോദിച്ചു. തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് രാമക്ഷേത്ര വിഷയം ഇപ്പോൾ ബിജെപി ഉയർത്തിക്കാട്ടുന്നതെന്നും മുമ്പുംതിരഞ്ഞെടുപ്പുകാലത്ത് ബാബറി മസ്ജിദ് തകർത്ത കേസ് ഇതേരീതിയിൽ ഉപയോഗപ്പെടുത്താൻ ബിജെപി ശ്രമിച്ചതായും താക്കറെ പറഞ്ഞു. നവംബർ 25 ന് അയോധ്യ സന്ദർശിക്കുമെന്നും എന്നാൽ അവിടെ റാലി നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും താക്കറെ അറിയിച്ചു. വിശ്വഹിന്ദുപരിഷത്തിനോട് തനിക്ക് പ്രത്യേകിച്ചൊന്നും അറിയിക്കാനില്ലെന്നും താക്കറെ പറഞ്ഞു. നവംബർ 25 ന് അയോധ്യയിൽ റാലി നടത്തുമെന്ന് നവംബർ പത്തിന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു. Content Highlights:Emergency Quietly Approaching, Uddhav Thackeray, ShivSena, BJP, VHP
from mathrubhumi.latestnews.rssfeed https://ift.tt/2Q6bF2v
via
IFTTT
No comments:
Post a Comment