മുംബൈ: വിവിധ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന്കർഷകർ പങ്കെടുക്കുന്ന മാർച്ച് വ്യാഴാഴ്ച മുംബൈയിൽ നടക്കും. ഉത്പന്നങ്ങളുടെ താങ്ങുവില ഉത്പാദനച്ചെലവിന്റെ അമ്പതുശതമാനത്തിന് മുകളിലാക്കുക, വരൾച്ചാദുരിതാശ്വാസം നൽകുക, കാർഷികവായ്പ പൂർണമായി എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാടിന്റെ അവകാശം ആദിവാസികൾക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് കർഷകർ പ്രധാനമായി ഉന്നയിക്കുന്നത്. റാലിയിൽ 20,000 കർഷകർ പങ്കെടുക്കും. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബുധനാഴ്ച താനെയിലെത്തി ഒത്തുചേർന്ന കർഷകർ കാൽനടയായി വ്യാഴാഴ്ച മുംബൈ നഗരത്തിലെത്തും. നിയമസഭാ മാർച്ചാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സഭ സമ്മേളിക്കുന്ന സമയമായതിനാൽ ആസാദ് മൈതാനിവരെയാണ് പോലീസ് അനുവാദം നൽകിയിട്ടുള്ളത്. അവിടെ പൊതുസമ്മേളനം നടക്കും. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാണ് മാർച്ചിന്റെ പ്രധാന ആവശ്യം. എട്ടുമാസങ്ങൾക്കുമുമ്പ് സി.പി.എം. കർഷകസംഘടനയായ കിസാൻസഭ നാസിക്കിൽനിന്ന് നടത്തിയ മാർച്ച് പോലെയാണ് ഈ കർഷകമാർച്ചും ആസൂത്രണം ചെയ്തിട്ടുള്ളത്. മഗ്സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. ബുധനാഴ്ച താനെയിൽനിന്ന് ആരംഭിച്ച മാർച്ച് സയണിലെ സോമയ്യ ഗ്രൗണ്ടിൽ സമാപിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈ ആസാദ് മൈതാനിയിലെത്തും. താനെ, ബുസാവൽ, മറാത്ത്വാഡ മോഖലകളിൽനിന്നുള്ള കർഷകരാണ് പ്രധാനമായി മാർച്ചിലുള്ളത്. ലോക് സംഘർഷ് മോർച്ചയാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. ജനതാദൾ സെക്യുലർ, ആം ആദ്മി പാർട്ടി എന്നീ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Farmers March to Mumbai, Plan to CampTill Govt Meets Demands
from mathrubhumi.latestnews.rssfeed https://ift.tt/2QfoSpD
via
IFTTT
No comments:
Post a Comment