നിലയ്ക്കൽ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെഇന്നുതന്നെ മടങ്ങുമെന്ന ഉറപ്പിൽ ശബരിമലയിലേക്ക് കടത്തിവിട്ടു. എരുമേലിയിൽനിന്ന് കെഎസ്ആർടിസി ബസിൽ പുറപ്പെട്ട ശശികലയെ പോലീസ് നിലയ്ക്കലിൽ തടഞ്ഞെങ്കിലും ഇന്നുതന്നെ തിരിച്ചുവരണമെന്ന ഉറപ്പിൽ കടത്തിവിട്ടു. നിരോധനാജ്ഞ ലംഘിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് പോലീസ് എഴുതി വാങ്ങി.പോലീസ് നൽകിയ നോട്ടീസ് ഒപ്പിട്ടു നൽകാൻ ശശികല ആദ്യം തയ്യാറായില്ല.എന്നാൽ ഇത് ഒപ്പിട്ടില്ലെങ്കിൽ യാത്ര അനുവദിക്കില്ലന്ന് പോലീസ് അറിയിച്ചു.തുടർന്ന് ഒപ്പിട്ട് യാത്ര തുടർന്നു. എരുമേലി ക്ഷേത്രത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. പുലർച്ചെ ഏഴുമണിയോടെ കുടുംബാംഗങ്ങൾക്കും പേരക്കുട്ടികൾക്കുമൊപ്പംഎരുമേലി അമ്പലത്തിൽ നിന്നാണ് ശശികല യാത്ര തുടങ്ങിയത്.പേരക്കുട്ടിയുടെ ചോറൂണിനാണ് ശബരിമലയിലേക്ക് പോകുന്നത് എന്നായിരുന്നു അവർ പോലീസിനോട് പറഞ്ഞത്. നിലയ്ക്കലിൽ വെച്ച് സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര ശശികലയോട് സംസാരിച്ചു. തുടർന്ന് ഏറെനേരം വാക്കുതർക്കമുണ്ടായി. ക്ഷേത്ര സന്ദർശനത്തിനു ശേഷം ഇന്നുതന്നെ മടങ്ങണമെന്നും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നും പോലീസ് ശശികലയോട് വ്യക്തമാക്കി. സന്നിധാനത്ത് യോഗം ചേരുകയോ മറ്റു ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. വിശ്വാസി എന്ന നിലയിലാണ് പോകുന്നതെന്നും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല പോലീസിനെ അറിയിച്ചു. ഇന്നുതന്നെ മടങ്ങുമെന്നും അവർ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ശശികലയ്ക്ക് നോട്ടീസ് നൽകുകയും അവർ അത് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. തുടർന്നാണ് അവർ പമ്പയിലേക്ക് തിരിച്ചത്. ഞായറാഴ്ച രാത്രി സന്നിധാനത്തുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിലാണ് ശശികലയോട് സന്നിധാനത്ത് തങ്ങരുതെന്ന് നിർദേശിച്ചതെന്നും നോട്ടീസ് നൽകിയതെന്നും എസ്പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. നട അടച്ച ശേഷം സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ല. പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ശശികല ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് അവരെ ശബരിമലയിലേക്ക് കടത്തിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:sasikala reached sabarimala, sabarimala women entry, sabarimala protest
from mathrubhumi.latestnews.rssfeed https://ift.tt/2zeUxhq
via
IFTTT
No comments:
Post a Comment