ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം സര്‍ക്കാര്‍- അല്‍ഫോണ്‍സ് കണ്ണന്താനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം സര്‍ക്കാര്‍- അല്‍ഫോണ്‍സ് കണ്ണന്താനം

നിലയ്ക്കൽ: ശബരിമലയെ സർക്കാർ സംഘർഷഭൂമിയാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തർ തീവ്രവാദികളല്ല. പോലീസ് എന്തുകൊണ്ട് കഴിഞ്ഞ ദിവസം ഇത്തരത്തിൽപെരുമാറിയെന്ന് പരിശോധിക്കണം. കേരളം പോലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണുള്ളത്. ഭക്തർ നാമജപം നടത്തിയാണ് പ്രതിഷേധിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തിൽ നടക്കാൻ പാടുള്ള കാര്യങ്ങളല്ല. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞു. അതുമൂലം ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുൻപിലാണുള്ളത്. അതിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നൽകിയ 100 കോടിചെലവഴിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സന്ദർശനമെന്നും കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Sabarimala Women Entry, Sabarimala protest, Alphonse kannanthanam


from mathrubhumi.latestnews.rssfeed https://ift.tt/2QZ3gv2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages