ബെംഗളൂരു: ജെ.ഡി.എസിലെ മന്ത്രിമാറ്റത്തിന് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സ്ഥാനമൊഴിയും. പകരം കെ. കൃഷ്ണൻകുട്ടിമന്ത്രിയാകും. പാർട്ടി തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ജെ ഡി എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലി ബെംഗളൂരുവിൽ പ്രതികരിച്ചു.പാലക്കാട് ചിറ്റൂരിൽനിന്നുള്ള എം.എൽ.എയാണ് കൃഷ്ണൻകുട്ടി രണ്ടരവർഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന തീരുമാനം ദേവഗൗഡ അംഗീകരിച്ചതായി ബെംഗളൂരുവിലെ കൂടിക്കാഴ്ചയ്ക്കു ശേഷം സി.കെ. നാണുവും കെ. കൃഷ്ണൻകുട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ഭാരവാഹിയോഗം പാസാക്കിയ പ്രമേയപ്രകാരമാണ് മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഉടൻ കത്തു നൽകുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം നാണു പ്രതികരിച്ചു.വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങളെയും ദേവഗൗഡ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ മാത്യു ടി. തോമസ് ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ദേവഗൗഡയുടെ അംഗീകാരത്തോടെ, ജെ.ഡി.എസിന്റെ കേരളഘടകത്തിൽ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിനു മുമ്പേ കെ. കൃഷ്ണൻകുട്ടിസത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ, മന്ത്രിസഭാരൂപവത്കരണ സമയത്തു തന്നെയുണ്ടായിരുന്നുവെന്നാണ് കൃഷ്ണൻകുട്ടിപക്ഷം അവകാശപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവർ ദേശീയനേതൃത്വത്തെ സമീപിച്ചത്. എന്നാൽ ഇത്തരത്തിൽ ധാരണയുണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറഞ്ഞിരുന്നത്. content highlights:Mathew t thomas to step down, k krishnan kutty will become minister
from mathrubhumi.latestnews.rssfeed https://ift.tt/2DEeqkS
via
IFTTT
No comments:
Post a Comment