ഫെയ്സ്ബുക്കിന് ഈ വർഷം ഇതുവരെ ഉണ്ടായത് 1740 കോടിയുടെ നഷ്ടം. തുടർച്ചയായുണ്ടാവുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.കേബ്രിജ് അനലിറ്റിക്കയ്ക്ക് ശേഷം ഉണ്ടായ ഒട്ടനവധി വിവര ചോർച്ച വിവാദങ്ങളുംവിമർശനങ്ങളെ നേരിടാൻ പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയും വിമർശനങ്ങൾ ജൂതവിരുദ്ധ നീക്കമാണെന്ന വിധത്തിൽ ചിത്രീകരിക്കുകയും ചെയ്തതടക്കമുള്ള വിവാദങ്ങളാണ് ഫെയ്സ്ബുക്ക് നേരിടുന്നത്. വെള്ളിയാഴ്ച ഫെയ്സ്ബുക്കിന്റെ ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞ് 139.53 ഡോളറിലെത്തി. ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. അടുത്തിടെ കോടീശ്വരന്മാരുടെ പട്ടികയിൽ ബിൽ ഗേറ്റ്സിനും ജെഫ് ബെസോസിനും ശേഷം മൂന്നാം സ്ഥാനത്തെത്തിയ 34 കാരനായ സക്കർബർഗ് ബ്ലൂംബെർഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിൽ ഇപ്പോൾ ആറാം സ്ഥാനത്തേക്ക് എത്തി. 3100 കോടി ഡോളറിന്റെ നഷ്ടമാണ് സക്കർബർഗിനുണ്ടായത്. ഇതോടെ സക്കർബർഗിന്റെ ആസ്തി5530 കോടി ഡോളറിലെത്തി. ഒറാക്കിൾ കോർപറേഷന്റെ ലാരി എല്ലിസണനാണ് സക്കർബർഗിന് പിന്നിൽ ഏഴാം സ്ഥാനത്തുള്ളത്. 5470 കോടി ഡോളറാണ് ലാരി എല്ലിസണിന്റെ ആസ്തി. ഫെയ്സ്ബുക്കിനെതിരേയുള്ള വിമർശനങ്ങളെ നേരിടാൻ പിആർ ഏജൻസിയെ ഏൽപിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും ഫെയ്സ്ബുക്കിലെ റഷ്യൻ ഇടപെടലുകൾ തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ചും വിശദീകരിക്കാൻ അമേരിക്കയിലെ ഡെമോക്രാറ്റിക് സെനറ്റർമാർ സക്കർബർഗിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. Content Highlights:Facebook, lost$17.4 billion, Mark Zuckerberg's wealth
from mathrubhumi.latestnews.rssfeed https://ift.tt/2DvD2MD
via
IFTTT
No comments:
Post a Comment