ശബരിമലയെ തകര്‍ക്കാൻ ശ്രമം;ജുഡീഷ്യല്‍ അന്വേഷണം വേണം - ശ്രീധരന്‍ പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

ശബരിമലയെ തകര്‍ക്കാൻ ശ്രമം;ജുഡീഷ്യല്‍ അന്വേഷണം വേണം - ശ്രീധരന്‍ പിള്ള

കോഴിക്കോട്:ശബരിമലയിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങളിൽ അപലപിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. അയ്യപ്പദർശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അത് അംഗീകരിക്കാൻ ബിജെപി തയ്യാറല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് ഒഴിവാക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പോലീസ് അറസ്റ്റ് നടപടിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവിൽ ആ നിയമസംവിധാനം സർക്കാരിനൊപ്പം തുള്ളുകയാണ്. മനുഷ്യാവകാശങ്ങൾക്ക് വിലയില്ലാത്ത, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് പോലീസ് നടത്തുന്നത്. സ്ത്രീകൾ വരുന്നത് സംബന്ധിച്ചല്ല ബിജെപിയുടെ സമരം. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയാണ് തങ്ങളുടെ പോരാട്ടം. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രി കാര്യങ്ങൾ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധർമ്മത്തിൽ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ മരണശേഷം കുടുംബാംഗങ്ങൾക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന്. അത് അംഗീകരിച്ച് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. Content highlights:PS SREEDHARAN PILLAI, SABARIMALA ISSUE


from mathrubhumi.latestnews.rssfeed https://ift.tt/2FDToVY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages