ഛണ്ഡീഗഢ്: ദസറ ആഘോഷങ്ങൾക്കിടെയുണ്ടായ ട്രെയിനപകടത്തിൽ അറുപതോളം പേർ മരിച്ച സംഭവത്തെ തുടർന്ന് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽറെയിൽപാതയ്ക്ക് ഇരുവശവുംമതിൽ നിർമിക്കാൻ റെയിൽവേയുടെ നീക്കം. ജനസാന്ദ്രത കൂടിയ3000 കിലോമീറ്റർ ദൂരത്താണ്കോൺക്രീറ്റ് മതിലുയരുന്നത്. മതിലിന് 2.7 മീറ്റർ ഉയരമുണ്ടാകും. നഗരപ്രദേശങ്ങളും പ്രാന്തപ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടും. ജനങ്ങൾ റെയിൽപാളം കടക്കുന്നത് തടയുകയാണ് നിർമാണലക്ഷ്യം. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അപകടത്തെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് ഇത്തരത്തിലൊരു നിർമാണപ്രവൃത്തിക്കുള്ള സാധ്യത വിലയിരുത്തിയത്. ഏകദേശം 2500 കോടി രൂപയാണ് മതിൽ നിർമാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 19 നാണ് ഛൗരാബസാറിൽ നടന്ന ദസറ ആഘോഷത്തിനിടെ രാവണ ദഹനം കാണാൻ ട്രാക്കിൽ നിന്ന ജനക്കൂട്ടത്തിലേക്ക് ജലന്ധർ-അമൃത്സർ എക്സ്പ്രസ് ഇടിച്ചു കയറിയത്. അറുപതിലധികം പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി.ഇതിനെ തുടർന്നാണ് ട്രെയിൻ കടന്നു പോകുന്ന വഴികളിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്താനുള്ള വഴികളെ കുറിച്ച് റെയിൽവെ മന്ത്രാലയം പഠനം നടത്തിയത്. Content Highlights: Amritsar, Train Tragedy, Walls to be built, Keep Away People
from mathrubhumi.latestnews.rssfeed https://ift.tt/2BfBAwr
via
IFTTT
No comments:
Post a Comment