ഹൈദരാബാദ്: കെ. ചന്ദ്രശേഖര റാവുവിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് അഭ്യർഥിച്ചുള്ള ആത്മഹത്യാക്കുറിപ്പെഴുതി ടി.ആർ.എസ് പ്രവർത്തകൻ ജീവനൊടുക്കി. നിസാംപേട്ട് സ്വദേശിയായ ഗുരുവപ്പ(42)യാണ് വ്യത്യസ്തമായ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയത്. നവംബർ 17 ശനിയാഴ്ചയായിരുന്നു സംഭവം. സജീവ ടി.ആർ.എസ് പ്രവർത്തകനായ ഗുരുവപ്പയെ ശനിയാഴ്ച രാവിലെയാണ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. കെ.സി.ആറിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നാണ് ഇയാൾ ആത്മഹത്യാക്കുറിപ്പിൽ അഭ്യർഥിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ മണ്ഡലത്തിലെ എം.എൽ.എയായി വിവേകാനന്ദയെ ഒരിക്കൽകൂടി വിജയിപ്പിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ അഭ്യർഥിച്ചിട്ടുണ്ട്. നേരത്തെ, തെലങ്കാന സമരം രൂക്ഷമായവേളയിലും ഗുരുവപ്പ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് കൈയിലെ ഞരമ്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. Content Highlights:TRS worker found dead Suicide NoteAsks Public to Re-Elect KCR as CM
from mathrubhumi.latestnews.rssfeed https://ift.tt/2Ke33kQ
via
IFTTT
No comments:
Post a Comment