സന്നിധാനം: ശബരിമലയിൽ സർക്കാർ വിഭാഗീയതയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. ശബരിമല ദർശനത്തന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വാവരുസ്വാമിയുടെ നടയുണ്ട്. ഇപ്പോൾ അവിടേക്ക് പോകാൻ പാടില്ലെന്നാണ് പോലീസ് പറയുന്നത്. എന്താണിതിന്റെ അർഥം. എന്തുകൊണ്ടാണ് ഹിന്ദുക്കളായ അയ്യപ്പ ഭക്തർ വാവരുനടയിലേക്ക് പോകാൻ പാടില്ലെന്ന് പറയുന്നത്. സംസ്ഥാനത്തെ ജനങ്ങളെ വിഭജിക്കുകയാണ്. ഇത് നല്ലതിനല്ലന്നും അദ്ദേഹം പറഞ്ഞു. ഈ ക്ഷേത്രം മലയാളികളുടേത് മാത്രമല്ല. രാജ്യത്തിനും ലോകത്തിനുമുഴുവനും സ്വന്തമാണ് അയ്യപ്പൻ. വൈജാത്യങ്ങളില്ലാതെ ആർക്കും കടന്നുവരാവുന്ന ക്ഷേത്രമാണിത്. ആർക്കും ദർശനം നടത്താവുന്ന സ്ഥലമാണിതെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ആറുവയസുതൊട്ട് ശബരിമലയിൽ ധർമശാസ്താവിന്റെ സന്നിധിയിൽ താൻ വരാറുണ്ട്. എപ്പോൾ വന്നാലും ഇവിടെ ദർശനത്തിന് മുമ്പ് നമ്മുടെ ഹൃദയത്തിൽ സമാധാനം ഉണ്ടാകും. ഇത്തവണ ദർശനത്തിന് എത്തിയപ്പോൾ അയ്യപ്പന്റെ പൊന്നുപതിനെട്ടാം പടിയിൽ കയറാൻ ആളില്ല. പോലീസുകാരുണ്ട്, പക്ഷെ ഭക്തന്മാരില്ല. ആരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം ചോദിച്ചു. ശരണം വിളിക്കാൻ സന്നിധാനത്ത് ഭക്തർ ഭയപ്പെടുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അവർ നിരാശരാണ്. ശരണം വിളിക്കുന്ന തങ്ങളെ പോലീസുകാർ നിരീക്ഷിക്കുന്നുവെന്നാണ് ഭക്തർ കരുതുന്നത്. എന്താണ് ഇതിന് കാരണം. ശരണം വിളിക്കാതെ എങ്ങനെയാണ് ഭക്തർക്ക് ശബരിമലയിൽ വരാൻ സാധിക്കുക. ഒരേമനസ്സോടെ, ഒരേ ചിന്തയോടെ എത്തിച്ചേരുന്നവരുടെ സ്ഥലമാണിത്. ഇവിടെ എത്തുന്നവർ ഒരുമിച്ചെത്തുന്നു, ഒരുമിച്ച് പ്രാർഥിക്കുന്നു. ഒരുമിച്ച് ആരാധന നടത്തുന്നു, എന്നാൽ ഇപ്പോൾ കാര്യങ്ങൾ പൂർണമായും വ്യത്യസ്തമാണ്. ശരണം വിളിക്കുന്നതിൽ നിന്ന് അവരെ വിലക്കിയിരിക്കുകയാണ്. സംഘമായി വരുന്നവർക്ക് സന്നിധാനത്തേക്കെത്താൻ അനുവദിക്കുന്നില്ല- അദ്ദേഹം പറഞ്ഞു. ശബരിമലയിൽ വന്നാൽ ഒരു ആരും കൂട്ടുപിരിഞ്ഞുപോകരുതെന്നാണ് മുമ്പ് എപ്പോഴും അനൗൺസ്മെന്റാണ് കേൾക്കുക. ഇപ്പോൾ പറയുന്നത് കൂട്ടംചേർന്ന് പോകാൻ പാടില്ലെന്നാണ്. എന്താണിത്. എന്തിനാണ് വലിയൊരു അവഗണന ഇവിടെ ഉണ്ടാക്കിയത്. തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം വാഹനത്തിൽ പമ്പവരെ എത്താൻ അനുവാദമില്ല. എസ്.പി. യതീഷ് ചന്ദ്രയോട് താൻ ചോദിച്ചിരുന്നു എന്താണ് ഇതിന് കാരണമെന്ന്. അദ്ദേഹം പറഞ്ഞത് അവിടെ മണ്ണിടിച്ചിലുണ്ടെന്നാണ്. 50 പേരുമായി ബസിൽ അങ്ങോട്ടേക്ക് പോകുന്നുണ്ട്. 144 അവിടെയുമുണ്ട്. 50 പേർക്ക് ബസിൽ അവിടെ ചെല്ലാം. പിന്നെന്തിനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് അതിന്റെ അർഥം. 144 പ്രഖ്യാപിച്ചാൽ പിന്നെ ആർക്കും അവിടെ സംഘമായി എത്തിച്ചേരാൻ പാടില്ല എന്നാണ്. ശബരിമലയിൽ ഭക്തരെത്തുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് 144 എന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് 144 പ്രഖ്യാപിച്ചതെന്ന് പോലീസുദ്യോഗസ്ഥരോട് താൻ അന്വേഷിച്ചു. ഇവിടെ പ്രശ്നക്കാരുണ്ടെന്നാണ് പോലീസുദ്യോഗസ്ഥർ പറയുന്നത്. ഇവിടെ പ്രശ്നക്കാരെ ആരെയും താൻ കണ്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇനി അത്തരക്കാർ വന്നുവെന്നിരിക്കട്ടെ എങ്ങനെയാണ് നിങ്ങൾ പ്രശ്നക്കാരെയും ഭക്തരേയും തിരിച്ചറിയുകയെന്ന് താൻ ചോദിച്ചു. അതിന് എന്തെങ്കിലും സംവിധാനമുണ്ടോ, അതിന് മറുപടിയില്ല. ഒരുകാര്യവുമില്ലാതെ 144 ഉൾപ്പെടെയുള്ള പോലീസ് നിയമങ്ങൾ നടപ്പിലാക്കുകയാണ്. സംഘമായി അയ്യപ്പഭക്തർ എത്താതിരിക്കാൻ വേണ്ടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. എസ്.പി തന്നോട് പറഞ്ഞത് അവരുടെ പക്കൽ ഒരു മാസ്റ്റർ പ്ലാനുണ്ടെന്നാണ്. എന്താണത്. അയ്യപ്പഭക്തരെ നിരാശരാക്കി പവിത്രമായ സന്നിധിയിലേക്ക് എത്തിക്കാതിരിക്കുക എന്നതാണ് മാസ്റ്റർ പ്ലാൻ എന്നാണ് എനിക്ക് മനസിലാക്കാനായത്. ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവന്നാൽ ആരും ശബരിമലയിലേക്ക് എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വയം നിലപാടുകൾ തിരുത്തണം. അല്ലെങ്കിൽ ജനങ്ങൾ സർക്കാരിനെ തിരുത്തുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തേപ്പറ്റി പ്രതികരിക്കാനില്ല. അത് വ്യത്യസ്തമായ വിഷയമാണ്. ഇപ്പോൾ ഭക്തർക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തകളയുകയാണ് വേണ്ടത്. അവരെ വരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്ര ഇടപെടലുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ സർക്കാരുണ്ട്. അവരെക്കൊണ്ട് അതിന് സാധിച്ചില്ലെങ്കിൽ എല്ലാം കാലം തീരുമാനിക്കുമെന്നാണ് പൊൻ രാധാകൃഷ്ണൻ മറുപടി പറഞ്ഞത്. Content highligjhts: Central Minister Pon Radhakrishnan Visit Sabarimala, Sabarimala 144, Police, Kerala Govt, BJP protest
from mathrubhumi.latestnews.rssfeed https://ift.tt/2KnDZIk
via IFTTT
Wednesday, November 21, 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാഗീയത ലക്ഷ്യമിടുന്നു- പൊന്‍ രാധാകൃഷ്ണന്‍
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാഗീയത ലക്ഷ്യമിടുന്നു- പൊന്‍ രാധാകൃഷ്ണന്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment