പൊൻകുന്നം (കോട്ടയം): ശബരിമല ദർശനത്തിന് പോകുകയാണെന്ന് സംശയിച്ച് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ യുവതിയെ തടഞ്ഞു. കോട്ടയം പൊൻകുന്നത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആന്ധ്ര സ്വദേശിനി ശൈലജയെയാണ് ഒരുകൂട്ടം പ്രവർത്തകർ തടഞ്ഞത്. ശബരിമല തീർഥാടനത്തിന് പുറപ്പെട്ട സഹോദരങ്ങൾക്കൊപ്പം യുവതിയും വന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇവർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞായിരുന്നു പ്രതിഷേധം. പിന്നീട് കാഞ്ഞിരപ്പള്ളി പോലീസെത്തി ഇവരെ എരുമേലിയിലേക്ക് കൊണ്ടുപോയി. ശബരിമല ദർശനത്തിനല്ല യുവതി വന്നതെന്നാണ് പോലീസ് പറയുന്നത്. ഇരുമുടിക്കെട്ടുമായി തീർഥാടനത്തിന് വന്ന സഹോദരങ്ങൾ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയെത്തുംവരെ എരുമേലിയിൽ താമസിക്കാനായിരുന്നു ഇവരുടെ തീരുമാനം. എരുമേലിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്ന യുവതി ശബരിമല ദർശനം കഴിഞ്ഞ് എത്തുന്ന സഹോദരങ്ങൾക്കൊപ്പം ആന്ധ്രയിലേക്ക് തിരിച്ചുപോകും.
from mathrubhumi.latestnews.rssfeed https://ift.tt/2BpDxq3
via
IFTTT
No comments:
Post a Comment