സിംഗപ്പൂർ:വിമാനത്തിൽവച്ച് എയർഹോസ്റ്റസിനെ കടന്നുപിടിച്ച ഇന്ത്യക്കാരന് ജയിൽശിക്ഷ. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന സംഭവത്തിലാണ് ഇന്ത്യക്കാരനായ നിരഞ്ജൻ ജയന്തിന്(34) സിംഗപ്പൂരിലെ കോടതി മൂന്നാഴ്ചത്തെ തടവ് വിധിച്ചത്. വിവിധ വകുപ്പുകൾ ചുമത്തിയ കേസിൽ ഒരു കുറ്റത്തിന് മാത്രമാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിന്റെ തുടർന്നുള്ള വിചാരണയിൽ മറ്റുവകുപ്പുകളിലും വിധി പ്രസ്താവിക്കും. സിഡ്നിയിൽനിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് നിരഞ്ജൻ സിംഗപ്പൂർ സ്വദേശിനിയായ എയർഹോസ്റ്റസിനോട് അപമര്യാദയായിപെരുമാറിയത്. വിമാനത്തിൽവച്ച് യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചുകൊണ്ടായിരുന്നു ശല്യംചെയ്യൽ ആരംഭിച്ചത്. എന്നാൽ എയർഹോസ്റ്റസായ 25കാരി ഇതിനോട് പ്രതികരിച്ചില്ല. തുടർന്ന് എയർഹോസ്റ്റസിനെ സ്പർശിച്ചുകൊണ്ടായിരുന്നു ഇയാൾ അതിക്രമം നടത്തിയത്. ഇതിനുശേഷം വീണ്ടും പലതവണ യുവതിയുടെ ഫോൺനമ്പർ ആവശ്യപ്പെട്ട് ശല്യംചെയ്യൽ തുടർന്നു. പിന്നീട് വിമാനം ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് നിരഞ്ജൻ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ അതിക്രമത്തിൽ ഭയന്ന എയർഹോസ്റ്റസ് ഉടൻതന്നെ സഹപ്രവർത്തരെ വിവരമറിയിക്കുകയും ഷാങ്ഹി വിമാനത്താവളത്തിലെ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. അതേസമയം, മദ്യലഹരിയിലാണ് താൻ അപമര്യാദയായിപെരുമാറിയതെന്നായിരുന്നു നിരഞ്ജന്റെ വാദം. മദ്യലഹരിയിൽ തനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും സംഭവത്തിൽ ഖേദമുണ്ടെന്നും ഇയാൾ കോടതിയെ അറിയിച്ചിരുന്നു. Content Highlights:indian origin man molested flight attendant on board,gets imprisonment in singapore
from mathrubhumi.latestnews.rssfeed https://ift.tt/2TzrBJj
via
IFTTT
No comments:
Post a Comment